കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയല്ല ബച്ചനാണ് പ്രധാനമന്ത്രിയാകേണ്ടത്?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ജനപ്രീതിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമെങ്കില്‍ നരേന്ദ്രമോഡിയെക്കാള്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ അമിതാഭ് ബച്ചനാണെന്ന് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കാന്‍ അനുയോജ്യന്‍ എല്‍ കെ അദ്വാനിയാണെന്നും സിന്‍ഹ പറഞ്ഞു. ചലച്ചിത്ര താരവും ബിജെപി പ്രവര്‍ത്തകനുമായ സിന്‍ഹ ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയുടെ പിതാവ് കൂടിയാണ് .

Shatrughan, Sinha

പാര്‍ട്ടി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സിന്‍ഹ ഇക്കാര്യം പറഞ്ഞത്. മാത്രമല്ല ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും പ്രധാനമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നെന്നും സിന്‍ഹ. ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് ആണ് മോഡിയയെ കൂടുതല്‍ ജനകീയനായി ഉയര്‍ത്തിക്കാട്ടുന്നതെന്നും സിന്‍ഹ പറഞ്ഞു.

അദ്വാനിയെപ്പോലെ തന്നെ മോഡി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിനോട് സിന്‍ഹയയ്ക്ക് എതിര്‍പ്പുണ്ട്. ഈ എതിര്‍പ്പാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ തുറന്നടിച്ചത്. ജനപ്രീതി നോക്കി ഒരാളെ പ്രധാന മന്ത്രി സ്ഥാനര്‍ത്ഥിയാക്കുന്നതിലെ പിഴവാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മികച്ച ഒരു രാഷ്ട്രീയ നേതാവ് ആണ് ഭരണാധികാരിയാകേണ്ടത് എന്ന സൂചനയും. ബച്ചന്‍ നല്ലൊരു നടനാണ് എന്ന് കരുതി അദ്ദേഹത്തിനുള്ള ജനപിന്തുണ കണ്ട് പ്രധാന മന്ത്രിയാക്കിയാല്‍ എന്തായിരിയ്ക്കും അവസ്ഥ. മോഡിയുടെ 'മോടി' മാത്രം നോക്കി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണ്ടെന്നാണ് സിന്‍ഹ പറഞ്ഞതിന്റെ ചുരുക്കം.

English summary
Mr Sinha said that though Mr Modi is very capable as an administrator, "Popularity alone cannot be the criterion. If that is the criterion, then the most popular person in the country today is Amitabh Bachchan. It is our wish that he becomes the President.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X