ചെന്നൈ: കൊലപാതക കുറ്റത്തിന് അറസ്റ്റിലായ ശേഷം ജയില്‍ ചാടിയ കുട്ടിക്കുറ്റവാളിയെ പൊലീസ് പിടികൂടി. ചെങ്കല്‍ പേട്ട് ജയിലില്‍ കുട്ടികുറ്റവാളികള്‍ക്കുള്ള ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയാണ് പൊലീസിനെ വെട്ടിച്ചത് കടന്നത്. 2010 ല്‍ ഒരു കൊലപാതക കേസില്‍ അറസ്റ്റിലായ അജിത് (20) ആണ് പൊലീസിനെ വെട്ടിച്ച് മറ്റ് എട്ട് ആളുകളോടൊപ്പം തടവ് ചാടിയത്. ഇയാളെ കന്നിഗാപുരത്തുള്ള റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ച് പൊലീസ് പിടികൂടി. പിടികൂടുമ്പോള്‍ പ്രതി നല്ല ഉറക്കത്തിലായിരുന്നു. 2013 ആഗസ്റ്റ് ഒന്ന് രാത്രിയാണ് പ്രതി പൊലീസ് പിടിയിലാകുന്നത്.
മയക്കുമരുന്നു വ്യാപാരം കഞ്ചാവ് കടത്തല്‍, ഗുണ്ടായിസം എന്നിവയൊക്കെയാണ് പ്രതിയുടെ മുഖ്യ തൊഴില്‍. കലൈയരശന്‍ എന്ന കഞ്ചാവ് വില്‍പ്പനക്കാരനെ കൊന്ന കേസിലാണ് 2010 ല്‍ അജിത്ത് അറസ്റ്റിലാവുന്നത്. കഴിഞ്ഞ മാര്‍ച്ച് 23 ന് ജയില്‍ ചാടിയ ഇയാള്‍ ഒട്ടേറെ മോഷണങ്ങള്‍ നടത്തുകയുണ്ടായി.
കഴിഞ്ഞ ദിവസം ഒരു കടയുടമയില്‍ നിന്നും അയാളെ അക്രമിച്ച് 1,000 രൂപ തട്ടിയെടുത്ത സംഭവത്തോടെ അജിത്ത് എവിടെയുണ്ടെന്നതിനെപ്പറ്റി പൊലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.മയക്കുമരുന്നിന് അടിമയായ ഇയാള്‍ കന്നിഗാപുരത്ത് റൈയില്‍വേ ട്രാക്കിന് സമീപം കഞ്ചാവ് വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
A 20-year-old man who escaped from a special home in Chengalpet prison more than three months ago and eluded arrest by remaining in disguise , ran out of luck on Thursday night.