കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍: ബി ജെ പി നേതാവിന് വധഭീഷണി

Google Oneindia Malayalam News

കോഴിക്കോട്: സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ചാല്‍ കൊന്നുകളയുമെന്ന് ബി ജെ പി നേതാവിന് ഭീഷണി. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് ഭീഷണിക്കത്ത് കിട്ടിയത്. സോളാര്‍ കേസില്‍ മന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഫോണ്‍കോളുകളുടെ ലിസ്റ്റ് അടക്കം നിരവധി തെളിവുകള്‍ കെ സുരേന്ദ്രന്‍ പുറത്തുകൊണ്ടുവന്നിരുന്നു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി പ്രസ്താവന നടത്തിയാല്‍ കൊന്നുകളയും. ഇത്തരം ആക്ഷേപങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ നിന്റെ ഭാര്യ തിരിച്ചുവരില്ല. ഇല്ലാത്ത തട്ടിപ്പുകഥകള്‍ എവിടെ നിന്നാണ് കിട്ടുന്നത് എന്നിങ്ങനെ പോകുന്നു കത്തിന്റെ ഉള്ളടക്കം. മുംബൈയിലെ മാഹിം പോസ്റ്റ് ഓഫീസില്‍നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബി ജെ പിയുടെ കോഴിക്കോട് ജില്ലാകമ്മറ്റി ഓഫീസിലാണ് കത്ത് കിട്ടിയത്.

K surendran

ബി ജെ പി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ രഘുനാഥ് സംഭവത്തില്‍ പരാതി നല്‍കി. കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സരിത എസ് നായരെ അങ്ങോട്ട് വിളിച്ചു സംസാരിച്ചു എന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ കെ സുരേന്ദ്രനാണ് ആദ്യമായി പറഞ്ഞത്.

കഴിഞ്ഞ ദിവസം സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ അപമാനിച്ചു എന്നാരോപിച്ച് എം എല്‍ എ ബെന്നി ബെഹനാന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സരിത നായരുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ബെന്നി ബഹനാന്‍ ശ്രമിച്ചു എന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. കാസര്‍കോട് നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ കാല് കുത്തരുതെന്നും സുരേന്ദ്രന് ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നുണ്ട്.

English summary
BJP State Secretary K. Surendran received a death threat in the form of a letter posted from Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X