ചെന്നിത്തലയുടെ രാഷ്ട്രീയഗ്രാഫ് ഉയര്‍ന്നു;മുരളി

താന്‍ മന്ത്രിയാവുന്ന സമയത്ത് ഉണ്ടായതു പോലുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് മന്ത്രിസഭാ പ്രവേശനം എന്നതിന്റെ പേരില്‍ ചെന്നിത്തലയ്ക്ക് അനുഭവിക്കേണ്ടി വന്നതെന്നും എനിക്കുണ്ടായ പാളിച്ചകളില്‍ നിന്ന് ചെന്നിത്തലയ്ക്കും ചിലത് പഠിക്കാന്‍ കഴിഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുമാസങ്ങളായി കേരളത്തിലുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് ഉത്തരവാദിയല്ലെന്നും ദില്ലി ചര്‍ച്ചയ്ക്ക് ഘടകകക്ഷികളെ വലിച്ചിഴയ്‌കേണ്ടതില്ലെന്നും മുരളീധരന്‍.
ഹൈക്കമാന്റ് തീരുമാനം വന്നതോടെ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അവസാനിച്ചതിനാല്‍ ഇനി ഇക്കാര്യത്തെ ചൊല്ലി ചര്‍ച്ച നടത്തേണ്ടതില്ലെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഇനിയുള്ള സര്‍ക്കാറിന്റെ പ്രകടനം ലോകസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications