ജോര്‍ജ്ജ് എല്‍ഡിഎഫിന്റെ വിപ്പ്: മന്ത്രി കെസി ജോസഫ്
കൊച്ചി: പി സി ജോര്‍ജ്ജിനെ കാണുമ്പോള്‍ അദ്ദേഹം എല്‍ ഡി എഫിന്റെ വിപ്പാണോ എന്ന് സംശയം തോന്നിപ്പോകുന്നുവെന്ന് മന്ത്രി കെ സി ജോസഫ്. ചീഫ് വിപ്പിന്റെ വാക്കുകള്‍ യു ഡി എഫിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും മന്ത്രിക്ക് അഭിപ്രായമുണ്ട്. പി സി ജോര്‍ജ്ജിന്റെ വാക്കുകളും പ്രവൃത്തിയും യു ഡി എഫ് ചീഫ് വിപ്പിന് യോജിച്ചതല്ല - മന്ത്രി കുറ്റപ്പെടുത്തി.
താനും പി സി ജോര്‍ജ്ജുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കണക്കുതീര്‍ക്കും പോലെയായിരുന്നു മന്ത്രി കെ സി ജോസഫിന്റെ ആക്രമണം. പി സി ജോര്‍ജ്ജ് സ്വന്തം പാര്‍ട്ടിയിെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇവിടെ ആളുകളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യത്തില്‍ പി സി ജോര്‍ജ്ജ് അഭിപ്രായം പറയേണ്ട കാര്യമില്ല എന്നും മന്ത്രി പറഞ്ഞു.

കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ ആരും അപമാനിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടെന്ന് തീരുമാനിച്ചത് പാര്‍ട്ടി ഹൈക്കമാന്‍ഡാണ്. രമേശിന് മന്ത്രിസഭയില്‍ സ്ഥാനം വാഗ്ദാനം ചെയ്തു എന്നത് മാധ്യമങ്ങളുടെ അഭിപ്രായം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം കോട്ടയത്ത് നടന്ന പരിപാടിയില്‍ പി സി ജോര്‍ജ്ജ് പ്രസംഗിക്കുന്നതിനിടെ മന്ത്രി കെ സി ജോസഫ് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയിരുന്നു. തന്നെ പി സി ജോര്‍ജ്ജ് വിമര്‍ശിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പ്രസംഗത്തില്‍ മന്ത്രി പറഞ്ഞ പല കാര്യങ്ങള്‍ക്കും എതിരായിരുന്നു തുടര്‍ന്ന് സംസാരിച്ച പി സിയുടെ വാക്കുകള്‍. നേരത്തെ തന്നെ മന്ത്രി കെ സി ജോസഫും പി സി ജോര്‍ജ്ജും തമ്മില്‍ പല അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications