Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണ്ടി മന്ത്രിസഭയുടെ നാളുകള്‍ എണ്ണപ്പെട്ടു;പിണറായി

Pinarayi Vijayan
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് പറഞ്ഞത് മന്ത്രിസഭയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്നാണ് ചെന്നിത്തല മന്ത്രി സഭയിലേക്കില്ലെന്ന തന്റെ തീരുമാനത്തിലൂടെ അറിയിച്ചതെന്ന് തിരുവനന്തപുരത്ത് രാപ്പകല്‍ സമരവേദിയില്‍ സംസാരിക്കവെ പിണറായി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ അധികരാമോഹിയായ ഉമ്മന്‍ചാണ്ടി അതില്‍ കടിച്ചുതൂങ്ങുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഘടകകക്ഷികളുടെ പിന്തുണയില്ലാതെ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിക്കില്ല. അധികാരത്തില്‍ തുടരാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രി യുഡിഎഫിലെ പ്രബല കക്ഷികളായ ലീഗിനെയും കേരളാകോണ്‍ഗ്രസ് (എം)നെയും തെറ്റായ വാഗ്ദനങ്ങള്‍ നല്‍കി ഒന്നിച്ചു നിര്‍ത്താന്‍ ശ്രമക്കുകയാണ്.

ഗൗരവമായ ആരോപണങ്ങളാണ് മുഖ്യമന്ത്രികെതിരെ ഉയര്‍ന്നു വരുന്നത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണം നടത്തിയാല്‍ ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ട് പോകില്ല. കേസ് അന്വേഷണം വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇക്കാര്യം ഹൈക്കമാന്റിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന എല്‍ഡിഎഫിന്റെ ആവശ്യം അംഗീകരിക്കപ്പെടുമെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+