Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെ കൊന്ന അമ്മയ്ക്കും രണ്ടാനച്ഛനും 30വര്‍ഷം തടവ്

ലണ്ടന്‍: അമ്മയും രണ്ടാനച്ഛനും ചേര്‍ച്ച് നാലുവയസ്സുള്ള മകനെ മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അമ്മ മഗ്ദലന ലഴാക്കിനും രണ്ടാനച്ഛന്‍ മരിയൂസ് ക്രെസോലക്കിനും ബ്രിട്ടിഷ് കോടതി 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

2012 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട നിലയില്‍ കുട്ടിയെ മുറിയില്‍ കണ്ടെത്തുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്ന മഗ്ദലനയും മരിയൂസും നാലുവയസ്സുകാരനായ ഡാനിയല്‍ പെല്‍ക്കയെ എന്നും ഉപദ്രവിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഭക്ഷണം നല്‍കാതെ ദിവസങ്ങളോളം പ്രതികള്‍ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടിരുന്നു. ദേഹത്ത് മുറിവുകളുണ്ടാക്കി വേദനിപ്പിക്കുക, ബോധം നഷ്ടപ്പെടുന്നതുവരെ ഡാനിയലിനെ വെള്ളത്തില്‍ മുക്കിപ്പിടിക്കുക തുടങ്ങിയ ഉപദ്രവരീതികളായിരുന്നു ദമ്പതികള്‍ കുട്ടിക്കു നേരെ നടത്തിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ദേഹത്തു നിന്നും 23 മുറിവുകള്‍ ഉണ്ടായിരുന്നെന്നതായി കണ്ടെത്തി.

എന്തുകൊണ്ട് ക്ഷീണിതനായ കുട്ടിയോട് അവന്റെ അധ്യാപകര്‍ കാര്യം തിരക്കിയില്ലെന്ന് കേസ് പരിഗണിച്ചുകൊണ്ട് കോടതി തിരക്കി. ക്രൂരമായ പീഡനത്തിനിരയായാണ് കുട്ടി മരിച്ചതെന്നും ആ മരണത്തിന് നാമോരോരുത്തരും കാരണക്കാരാണെന്നും കോടതി നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+