കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് രാജ്യങ്ങളില്‍ അല്‍ഖ്വയ്ദ ആക്രമണം നടത്തും?

  • By Meera Balan
Google Oneindia Malayalam News

Flag, US
വാഷിംഗ്ടണ്‍: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന്‌ സൂചന ലഭിച്ചതിനാല്‍ യാത്രകള്‍ക്ക് അമേരിയ്ക്ക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ലോകമെമ്പാടുമുള്ള അമേരിയ്ക്കക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമാണ് അമേരിയ്ക്ക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്. വടക്കേ ആഫിയ്ക്ക , പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ തീവ്രവാദി ആക്രമണം ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. ഈ രാജ്യങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും യുഎസ് പൗരന്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്‍ഖ്വയ്ദ ഈ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് പറയുന്നു.

അറബ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട പശ്ചിമേഷ്യന്‍ രാജ്യളിലേക്കുള്ള യാത്രയ്ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണുള്ളത്. ആഗസ്റ്റ് 31 വരെയാണ് ജാഗ്രതാ നിര്‍ദ്ദേമുള്ളത്. ആഗസ്റ്റ് നാലിന് ആക്രമണം ഉണ്ടാകുമെന്നും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ ഇവരുടെ ആക്രമണത്തിന്റെ സ്വഭാവം പിടികിട്ടിയിട്ടില്ല. പൊതു ഗതാഗത സംവിധാനങ്ങളെ ലക്ഷ്യം വച്ച് സ്‌ഫോടനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. ടൂറിസ്റ്റ് മേഖലകളെയും അല്‍ഖ്വയ്ദ ലക്ഷ്യം വയ്ക്കുന്നതായി സൂചനയുണ്ട്.ആഗസ്റ്റ് മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും സ്ഫോടനങ്ങള്‍ നടക്കാനുള്ള സാധ്യതയുണ്ട്. തീവ്രവാദ ആക്രമണങ്ങളെ നേരിടാന്‍ അമേരിയ്ക്ക ആഹ്വാനം ചെയ്തിട്ടുണ്ട് എന്നാല്‍ ആക്രമണ രീതിയെപ്പറ്റി കൃത്യമായ വിവരം ലഭിച്ചിട്ടല്ല.

English summary
The US on Friday issued a worldwide travel alert for its citizens, particularly in the Middle East and North Africa, because of an al-Qaida terrorist threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X