കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നരക്കോടി തട്ടിയ സംഘത്തെ പിടികൂടി

Google Oneindia Malayalam News

ദില്ലി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരായി ചമഞ്ഞ് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ആറംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. സ്‌പെഷ്യല്‍ 26 എന്ന ഹിന്ദി സിനിമയെ അനുകരിച്ചാണ് സംഘം കവര്‍ച്ച പ്ലാന്‍ ചെയ്തത്. ദില്ലിയിലെ കോത്‌വാലി പ്രദേശത്തെ വ്യവസായിയെയാണ് തട്ടിപ്പിന് ഇരയാക്കിയത്.

വ്യവസായിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സുധിര്‍ ഭട്ടിയാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍. ഇയാള്‍ ഓരോ യാത്രയിലും വന്‍തോതില്‍ പണം കൊണ്ടു നടക്കുന്നുണ്ടെന്ന തിരിച്ചറിവാണ് തട്ടിപ്പിലേക്ക് നയിച്ചത്.

Map on Google

പണവുമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ സുധിര്‍ ഭട്ടി കൂട്ടുകാരായ പ്രവീണ്‍ കുമാറിനെയും ദീപക് ഭട്ടിയെയും വിവരം അറിയിച്ചു. ദേവേന്ദര്‍ തിവാരി, ദീപ്ക് കുമാര്‍, ജിതേന്ദ്ര നേഗി എന്നീ മൂന്നുപേരുടെ സഹായത്തോടെ സംഘം വ്യവസായിയില്‍ നിന്നും പണം അപഹരിച്ചു.

ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരായെത്തിയ സംഘം കണക്കില്‍ പെടാത്ത പണം പിടിച്ചെടുക്കുന്ന രീതിയില്‍ നാടകം കളിയ്ക്കുകയായിരുന്നു. സംശയം തോന്നിയ വ്യവസായി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ കവര്‍ച്ചയാണെന്ന് ബോധ്യമായി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് തുടക്കം മുതല്‍ ഡ്രൈവറില്‍ സംശയം തോന്നിയിരുന്നു.

English summary
A driver and five of his accomplices, who robbed a businessman of Rs 1.5 crore posing as income tax officials in Delhi, have been arrested, police said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X