ജെറ്റ് എയര്‍വേസ് യാത്രനിരക്ക് കുറച്ചു?
ദില്ലി: ജെറ്റ് എയര്‍വേസ് ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ നിരക്ക് ഒരാഴ്ചത്തേയ്ക്ക് കുറച്ചു. ആഗസ്റ്റ് പത്ത് മുതല്‍ ഏഴ് ദിവസത്തേയ്ക്കാണ് നിരക്ക് കുറച്ചിരിയ്ക്കുന്നത്. മറ്റ് വിമാന കമ്പനികളുമായി മത്സരിയ്ക്കുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കുന്നതിനും വേണ്ടിയാണ് ജെറ്റ് എയര്‍വേസിന്റെ പുതിയ തന്ത്രം. ഒരാഴ്ച നിരക്ക് കുറയ്ക്ക്കുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ എഴ് ലക്ഷം രൂപയുടെ കുറവാണ് കമ്പനിയ്ക്ക് ഉണ്ടാകുന്നത്.

രാജ്യത്തിനകത്തുള്ള സര്‍വ്വീസുകള്‍ , 750 കിലോ മീറ്ററിന് താഴെ, 700 കിലോ മീറ്ററിനും 1000 കിലോമീറ്ററിനും ഇടയില്‍, 1000 കിലോമീറ്ററിന് മുകളില്‍ എന്നിവയ്ക്ക് യഥാക്രമം 1,777 രൂപ, 2,777 രൂപ, 3,777 രൂപ എന്നിങ്ങനെയാണ് നിരക്ക്. ടാക്‌സ് ഉള്‍പ്പെടുത്താതെയാണ് നിരക്ക്. ടിക്കറ്റ് ബുക്ക് ചെയ്യാനാഗ്രഹിയ്ക്കുന്നവര്‍ ആഗസ്റ്റ് ഒന്‍പതിന് മുന്‍പായി ടിക്കറ്റ് ബുക്ക് ചെയ്യണം. ആഗസ്റ്റ് പത്ത് മുതല്‍ ഒരാഴ്ചത്തേയ്ക്ക് മാത്രമാണ ഈ ഓഫര്‍. ഇത്തരം ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യപ്പെടുന്നതല്ല.
മറ്റ് എയര്‍സൈന്‍സുകളില്‍ നിന്നുള്ള കടുത്ത മത്സരവും സാമ്പത്തിക പ്രതിസന്ധികളുമാണ് ജെറ്റ് എയര്‍വെയ്‌സിനെ ഇത്തരത്തില്‍ യാത്രാനിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. യാത്രക്കാരുടെ തിരക്ക് വളരെ കുറഞ്ഞ സമയത്താണ് കമ്പനി ഇത്തരമൊരു ഓഫര്‍ മുന്നോട്ട് വയ്ക്കുന്നത്.












Click it and Unblock the Notifications