കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍ വില വര്‍ധിപ്പിക്കണമെന്ന് ആസൂത്രണ കമ്മീഷന്‍

  • By Aswathi
Google Oneindia Malayalam News

Diesel
ദില്ലി: ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ ആസൂത്രണ കമ്മീഷന്‍ പ്രധാനമന്ത്രിയോട് ശുപാര്‍ശ ചെയ്തു. രണ്ട് രൂപ മുതല്‍ മൂന്ന് രൂപവരെ ഒറ്റയടിക്ക് കൂട്ടാനാണ് മൊണ്ടക്‌സിങ് അലുവാലിയ ശുപാര്‍ശയില്‍ ആവശ്യപ്പെട്ടത്. കറണ്ട് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ മറ്റ് മാര്‍ഗമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഒറ്റയടിക്ക് വിലവര്‍ധിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കൂട്ടണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിലവില്‍ 50 പൈസ വരെ മാസം ഡീസലിന് വര്‍ധിപ്പിക്കാനുള്ള അധികാരം സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് വില്‍പ്പന നഷ്ടം നികത്താന്‍ കഴിയുന്നില്ലെന്നാണ് ആസൂത്രണ കമ്മീഷന്റെ വിശദീകരണം.

രാജ്യത്ത് നിലവിലുള്ള കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ വേണ്ടിയാണ് സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാന്‍ അലുവാലിയ പ്രധാനമന്ത്രിയോട് ശുപാര്‍ശ ചെയ്തത്. നിലവില്‍ എട്ട് ശതമാനമാണ് സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ.

കഴിഞ്ഞ ദിവസമാണ് പെട്രോളിന് ലിറ്ററിന് 70 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചത്. ആഗോള വിപണിയില്‍ ഡോളറിന്റെ മൂല്യം കുത്തനെ കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചത്.

English summary
Raise diesel prices, customs duty on gold, says Planning Commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X