വഞ്ചന; കാമുകന്‍ കാമുകിയെ നടുറോഡിലിട്ട് തല്ലി
ബാഗ്ലൂര്‍: കാമുകന്‍ കാമുകിയെ നടുറോഡിലിട്ട് പൊതിരെ തല്ലി. പ്രണയിച്ച ശേഷം തന്നെ വഞ്ചിയ്ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവ് കൊളെജ് വിദ്യാര്‍ത്ഥിനിയായ കാമുകിയെ നടു റോഡിലിട്ട് തല്ലിയത്. 2013 ആഗസ്റ്റ് ഒന്നിനാണ് സംഭവം നടക്കുന്നത്. ബാള്‍വിന്‍ കൊളെജിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് കാമുകന്‍ മര്‍ദ്ദിച്ചത്.

കൊളെജില്‍ നിന്നും പെണ്‍കുട്ടിയെ വിളിച്ചിറക്കിയെ ശേഷമായിരുന്നു അക്രമം. 23 കാരനായ യുവാവ് പെണ്‍കുട്ടി തന്റെ കാമുകിയാണെന്ന് അവകാശപ്പെടുന്നു. തന്നെ വിവാഹം കഴിയ്ക്കാന്‍ വിസമ്മതിച്ചതിനാണ് യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഏറെ നേരം ഗതാഗത തടസം ഉണ്ടാക്കിയായിരുന്നു കമിതാക്കളുവടെ വഴക്ക്.
പെണ്‍കുട്ടിയെ കാണാനും സംസാരിയ്ക്കാനും എത്തിയ യുവാവിനോട് താല്‍പ്പര്യമില്ലാതെയാണ് പെണ്‍കുട്ടി പെരുമാറിയത്. നിയന്ത്രണം വിട്ട യുവാവ് പെണ്‍കുട്ടിയെ മര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. രക്ഷപ്പെടുന്നതിനായി ഒരു ഹോട്ടലിലേക്ക് പെണ്‍കുട്ടി ഓടിക്കയറി. വഴക്ക് കൂടിയതോടെ നാട്ടുവകാര്‍ പെണ്‍കുട്ടിയുടെ സഹായത്തിനെത്തുകയും രണ്ട് പേരെയും പിടിച്ച് മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയെ കാര്യങ്ങള്‍ അന്വേഷിച്ച ശേഷം കൊളെജിലാക്കുകയും കാമുകനെ കൊളെജിലെ മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു നാട്ടുകാര്‍.
പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ കാമുകന്‍ മദ്യപിയ്ക്കുകയും പുകവലിയ്ക്കുകയും ചെയ്യും അതിനാലാണ് വിവാഹത്തിന തയ്യാറാകാത്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. യുവാവിനെതിരെ ഗതാതഗം തടസസ്‌പ്പെടുത്തിയതിന് പെറ്റികേസ് ചാര്‍ജ് ചെയ്തു. ഇരുവരും ഒരു വര്‍ഷത്തോളമായി പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കാമുകനെതിരെ പരാതി നല്‍കാന്‍ തയ്യാറായില്ല.












Click it and Unblock the Notifications