കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ ഇനി ഒരാഴ്ച?

  • By Meera Balan
Google Oneindia Malayalam News

പനാജി: ഒരു ദിവസത്തെയും രണ്ട് ദിവസത്തയും ബന്ദ് ഇനി പഴങ്കഥ മാത്രം. ഇനി മുതല്‍ ഒരാഴ്ചയായിരിയ്ക്കും ബന്ദ്. ഗോവ മൈനിംഗ് പീപ്പിള്‍സ് ഫ്രണ്ട് ആണ് ഒരാഴ്ചത്തെ ബന്ദിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. നിര്‍ത്തിവച്ചിരിയ്ക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പുനരാരംഭിയ്ക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സംഘടന സംസ്ഥാനത്തെ ഖനന മേഖലകളിലാണ് ഒരാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ 28 വരെയാണ് ബന്ദ്.

Goa

സംസ്ഥാനത്ത് അനധികൃത ഖനനം നടക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ സുപ്രീം കോടതിയാണ് ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാനത്ത് 25 ശതമാനം ആളുകളും ഖനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നവരാണെന്നും അതിനാല്‍ തന്നെ ഒരു വര്‍ഷമായി നിര്‍ത്തി വച്ചിരിയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുസ്ഥാപിയ്ക്കണമെന്നുമാണ് ഗോവ മൈനിംഗ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ക്രിസ്റ്റഫര്‍ ഫൊന്‍സെക പറഞ്ഞിരിയ്ക്കുന്നത്. ആഗസ്റ്റ് മൂന്നിനാണ് സംഘടന തങ്ങളുടെ നയം വ്യക്തമാക്കിയത്.

സമാധാന പരമായി ബന്ദ് നടത്താനാണ് ആഹ്വാനം. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. എട്ട് ദിവസത്തെ ബന്ദിന് ശേഷം 29 ന് ഒരു റാലിയും ഇവര്‍ സംഘടിപ്പിയ്ക്കുന്നുണ്ട്. സെപ്റ്റംബര്‍ ഒന്‍പതിന് ആരംഭിയ്ക്കുന്ന ഗണേശ ചതുര്‍ത്ഥിയ്ക്ക് ശേഷം ഖനനപ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിയ്ക്കണമെന്നതാണ് ആവശ്യം.

English summary
Goa Mining People's Front on Saturday said it would hold a week-long bandh in Goa's mining belt, seeking immediate resumption of mining in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X