കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ഘടകകക്ഷികള്‍ ഇടപടേണ്ട'

  • By Aswathi
Google Oneindia Malayalam News

Aryadan Muhammed
കൊച്ചി: കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നത്തില്‍ ഘടകകക്ഷികള്‍ ഇടപടേണ്ടതില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഘടകകക്ഷികള്‍ നടത്തുന്ന പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഇപ്പോള്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ അത് സംസാരിച്ച് തീര്‍ക്കാന്‍ കഴിയുന്നത്രയേ ഉള്ളൂ എന്നും ആര്യാടന്‍ വ്യക്തമാക്കി.

ഘടകകക്ഷികളുടെ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലെന്ന് ആര്യാടന്‍ ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരും. അതിന് കോണ്‍ഗ്രസില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ അതെപ്പോഴാണെന്ന് പറയാന്‍ കഴിയില്ല- ആര്യാടന്‍ പറഞ്ഞു. ഘടകകക്ഷികള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് മുന്നണിയില്‍ പറയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെയും ആര്യാടന്‍ വിമര്‍ശിച്ചു. പിസി ജോര്‍ജ് കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ നോക്കിയല്‍ മതിയെന്നും, കേരളാ കോണ്‍ഗ്രസിന് പരാതിയുണ്ടെങ്കില്‍ യുഡിഎഫില്‍ ഉന്നയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം രമേശിന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം മുസ്ലീം ലീഗാണെന്ന മാധ്യമ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

English summary
The allied parties need not interfere in the problems of the congress, said Minister Aryadan Muhammed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X