ആറാംക്ലാസുകാരിയെ പീഡിപ്പിച്ച സഹോദരന്‍ അറസ്റ്റില്‍

പൂഡിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ ആദ്യഭാര്യയിലെ മകനാണ് അജിത്ത്. ഏറെ നാളായി ഇയാള്‍ കുട്ടിയ പീഡിപ്പിച്ചുവരികയായിരുന്നെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളിലാണ് അജിത്ത് പെണ്‍കിട്ടിയെ പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. ചേര്‍ത്തല സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ചേര്‍ത്തല വടക്കുള്ള ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡിനത്തിനിരയായത്. എറണാകുളത്തെ ഒരു സ്വകാര്യ കോളേജില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന രഹസ്യം പുറത്താവുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ കേസ് ഏറ്റെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ജില്ലാ ശിശുക്ഷേമ സമിതി ആലപ്പുഴ സ്‌കൂളിലേക്ക് മാറ്റി.












Click it and Unblock the Notifications