സിമിക്യാന്പ്; മുഖ്യകണ്ണി അബ്ദുള്സത്താര്പിടിയില്
കൊച്ചി: ഏറെ നാളുകളായി എന്‍ഐഎ തിരയുന്ന സിമി പ്രവര്ത്തകന് അബ്ദുള്‍ സത്താര്‍ പിടിയില്‍. 2005മുതല്‍ രാജ്യത്ത് നടന്ന പല സ്ഫോടനങ്ങളിലും ഇയാള്‍ക്ക് പങ്കുള്ളതായി പറയുന്നു. വാഗമണ്‍ സിമി ക്യാന്പ് സംഘടിപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വിദേശത്തേയ്ക്ക് കടന്ന ഇയാളെ വിസ നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് നാടുകടത്തി. തുടര്‍ന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്യുകായിരുന്നു. അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ഇപ്പോഴാണ് അറസ്റ്റ് വിവരം എന്‍ഐഎ പുറത്ത് വിടുന്നത്.

വാഗമണ്‍ സിമി ക്യാന്പ് കേസിലെ പ്രതിയെന്ന നിലയില്‍ ഇയാള്‍ക്കെതിരെ കേരളത്തില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അബ്ദുള്‍സത്താറിനെ കേരളത്തിലെ ഭീകര വിരുദ്ധകോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ആഗസ്റ്റ് 18 വരേയ്ക്ക് റിമാന്‍ഡ് ചെയ്തു. 2005 മുതല്‍ 2008 വരെ രാജ്യത്ത് നടന്ന ഭീകരാക്രമണക്കേസുകളില്‍ പിടിയിലായ ഭീകരരുടെ വിചാരണ നടക്കുന്നത് ഭീകര വിരുദ്ധകോടതിയിലാണ്.
ഇയാളെ എന്‍ഐ ഭീകര വിരുദ്ധകോടതിയില്‍ ഹാജരാക്കും. 2010 ലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്ഫോടനവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നു. സിമി വാഗമണ്‍ ക്യാന്പ് കേസിലെ ആറാം പ്രതിയാണ് സത്താര്‍. ബാഗ്ലൂര് ഇരട്ടസ്ഫോടനത്തിലും പ്രതിയ്ക്ക് പങ്കുള്ളതായി കരുതുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications