കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമിക്യാന്പ്; മുഖ്യകണ്ണി അബ്ദുള്‍സത്താര്‍പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ഏറെ നാളുകളായി എന്‍ഐഎ തിരയുന്ന സിമി പ്രവര്‍ത്തകന്‍ അബ്ദുള്‍ സത്താര്‍ പിടിയില്‍. 2005മുതല്‍ രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങളിലും ഇയാള്‍ക്ക് പങ്കുള്ളതായി പറയുന്നു. വാഗമണ്‍ സിമി ക്യാന്പ് സംഘടിപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വിദേശത്തേയ്ക്ക് കടന്ന ഇയാളെ വിസ നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് നാടുകടത്തി. തുടര്‍ന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്യുകായിരുന്നു. അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ഇപ്പോഴാണ് അറസ്റ്റ് വിവരം എന്‍ഐഎ പുറത്ത് വിടുന്നത്.

Keralam

വാഗമണ്‍ സിമി ക്യാന്പ് കേസിലെ പ്രതിയെന്ന നിലയില്‍ ഇയാള്‍ക്കെതിരെ കേരളത്തില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അബ്ദുള്‍സത്താറിനെ കേരളത്തിലെ ഭീകര വിരുദ്ധകോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ആഗസ്റ്റ് 18 വരേയ്ക്ക് റിമാന്‍ഡ് ചെയ്തു. 2005 മുതല്‍ 2008 വരെ രാജ്യത്ത് നടന്ന ഭീകരാക്രമണക്കേസുകളില്‍ പിടിയിലായ ഭീകരരുടെ വിചാരണ നടക്കുന്നത് ഭീകര വിരുദ്ധകോടതിയിലാണ്.

ഇയാളെ എന്‍ഐ ഭീകര വിരുദ്ധകോടതിയില്‍ ഹാജരാക്കും. 2010 ലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ സ്‌ഫോടനവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നു. സിമി വാഗമണ്‍ ക്യാന്പ് കേസിലെ ആറാം പ്രതിയാണ് സത്താര്‍. ബാഗ്ലൂര്‍ ഇരട്ടസ്‌ഫോടനത്തിലും പ്രതിയ്ക്ക് പങ്കുള്ളതായി കരുതുന്നു.

English summary
India’s National Investigations Agency has secured the arrest of key jihadist Abdul Sattar, linked to a cell that planned large-scale strikes across southern India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X