Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണിന് ഓര്‍ഡര്‍ ചെയ്തു, കിട്ടി രണ്ട് ആപ്പിള്‍

മെല്‍ബണ്‍: ഓണ്‍ലൈനിലൂടെ 1200 ഡോളര്‍ അടച്ച് ആപ്പിള്‍ ഫോണ്‍ വരുന്നതും കാത്തിരുന്ന യുവതിക്ക് കിട്ടിയത് രണ്ട് കഴിയ്ക്കാവുന്ന ആപ്പിളുകള്‍. 1200ഡോളര്‍ എന്നത് 73320 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്.

ഗംട്രീ എന്ന ക്ലാസിഫൈഡ് വെബ്‌സൈറ്റിലാണ് തനിക്ക് രണ്ട് ആപ്പിള്‍ ഫോണ്‍ ആവശ്യമുണ്ടെന്ന രീതിയില്‍ 21കാരിയായ ആസ്‌ത്രേലിയക്കാരി പരസ്യം നല്‍കിയത്. ഈ പരസ്യത്തിനു മറുപടിയായി കടന്നുവന്ന സ്ത്രീ രണ്ട് ആപ്പിള്‍ വില്‍പ്പനയ്ക്കുണ്ടെന്ന് യുവതിയെ അറിയിക്കുകയും ചെയ്തു.

Gum Tree

മാക് ഡൊണാള്‍ഡ് റസ്റ്റോറന്റില്‍ വെച്ച് ഇരുവരും കാണുകയും പണവും മൊബൈല്‍ ബോക്‌സുകളും കൈമാറി. വീട്ടിലെത്തി ബോക്‌സ് തുറന്ന യുവതി ശരിയ്ക്കും ഞെട്ടി. കഴിയ്ക്കാവുന്ന ഓരോ ആപ്പിളാണ് രണ്ടു ബോക്‌സിലായി ഉള്ളത്.

പരാതിയുമായി പോലിസിലെത്തിയെങ്കിലും വില്‍പ്പനക്കാരിയെ കുറിച്ച് ഒരു വിവരവും നല്‍കാന്‍ യുവതിക്ക് സാധിച്ചില്ല. അസാധാരണമായ വിലക്കുറവില്‍ എന്തെങ്കിലും കാണുന്നുണ്ടെങ്കില്‍ അതില്‍ എന്തോ കബളിപ്പിക്കല്‍ ഉണ്ടാകാന്‍ സാമാന്യബുദ്ധി മതിയെന്ന് ഓസീസ് ക്രൈം പ്രിവന്‍ഷന്‍ യൂനിറ്റിലെ ഉദ്യോഗസ്ഥനായ ജെസ് ഹോപ്കിന്‍ അറിയിച്ചു.

എന്തായാലും ഇതേ തുടര്‍ന്ന് ഗംട്രീയും ചില മുന്‍കരുതലുകള്‍ എടുക്കാന്‍ തീരുമാനിച്ചു. ഉപഭോക്താക്കളെ ബോധവത്കരിക്കുകയാണ് ഇതില്‍ ആദ്യത്ത കാര്യമെന്ന് കമ്പനി വക്താവ് നികി ഹെനസ്സി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+