കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഞ്ചലീന നിങ്ങളുടെ കന്പ്യൂട്ടറിനെ നശിപ്പിയ്ക്കും?

  • By Meera Balan
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കന്പ്യൂട്ടറുകളെ തകരാറിലാക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകള്‍ പ്രചരിപ്പിയ്ക്കുന്നതിന് വേണ്ടി ആഞ്ചലീന ജോളിയുടെ ചിത്രങ്ങളും മറ്റും ഉപയോഗിയ്ക്കുന്നതായി കണ്ടെത്തി. ത്രെട്ട് ട്രാക്ക് സെക്യൂരിറ്റി ലാബിലെ ഉദ്യോഗസ്ഥരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്.

ആഞ്ചലീനയുടെ വാര്‍ത്തകള്‍ എന്ന പേരില്‍ ചില പ്രമുഖ ന്യൂസ് സൈറ്റുകളുടെ ഈമെയില്‍ സന്ദേശം നിങ്ങള്‍ക്ക് ലഭിയ്ക്കും. എന്നാല്‍ ഇത്തരം മെയില്‍ ഓപ്പണ്‍ ചെയ്ത് നോക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് പേജ് സന്ദര്‍ശിയ്ക്കാനും മറ്റും എഴുതി വെബ് പേജിന്റെ ലിങ്കും ചേര്‍ത്തിരിയ്ക്കും.

ഈ ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ ആഞ്ചലീന ജോളിയുടെ പൊടി പോലും കാണാന്‍ കിട്ടില്ല. എന്നു മാത്രമല്ല കന്പ്യൂട്ടറുകളെ തകരാറിലാക്കുന്ന ചിലതരം സോഫ്‌ട്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഒരിയ്ക്കല്‍ ഇത്തരം സോഫ്ട് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വീണ്ടും ഇത്തരത്തിലുള്ള പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടേണ്ടിവരുമെന്നാണ് പറയുന്നത്. ബാങ്കിംഗ് സംബന്ധിയ്ക്കുന്ന രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരം സോഫ്ട് വെയറുകള്‍ ഉപയോഗിയ്ക്കുന്നത്.ഇന്‍രര്‍നെറ്റില്‍ ഒട്ടേറെ ആരാധകരുള്ള ആഞ്ചലീനയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നതിനാല്‍ വലിയൊരു ശതമാനം ആളുകളും തട്ടിപ്പിനിരയാകുന്നു.

English summary
Angelina Jolie has become the unwitting star of a new malware campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X