കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡ്രോയിഡ് ഫോണ്‍ രഹസ്യങ്ങള്‍ ചോരുന്നു

  • By Meera Balan
Google Oneindia Malayalam News

mobile
ലാസ് വേഗാസ്: ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ ഫോണ്‍ ആര്‍ക്കും വളരെ എളുപ്പത്തില്‍ ചോര്‍ത്താന്‍ കഴിയും. ഹാക്കര്‍ തന്നെയാകണം ഇത്തരത്തില്‍ നിങ്ങളുടെ ഫോണിലേക്ക് അതിക്രമിച്ച് കടക്കുന്നത് എന്നില്ല. ചിലപ്പോള്‍ പൊലീസിനും ഇതിന് സാധിയ്ക്കും. ഫോണിലേക്ക് അനായാസേന നുഴഞ്ഞ് കയറാന്‍ പറ്റിയ തരത്തിലുള്ള സ്‌പൈ-ഫോണ്‍ സോഫ്‌ട്വെയറുകള്‍ വികസിപ്പിച്ചിരിയ്ക്കുകയാണ്. നിങ്ങള്‍ ഒരു ക്രിമിനല്‍ ആണെന്ന് സംശയം തോന്നിയാല്‍ മാത്രമേ രഹസ്യാന്വേഷണ വിഭാഗം നിങ്ങളുടെ ഫോണില്‍ കടക്കുകയുള്ളൂ.

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ ഏതെങ്കിലും ആപ്ളിക്കേഷനില്‍ സ്‌പൈ സോഫ്ട് വെയര്‍ കോഡ് കടത്തി വിടുന്നു. നിങ്ങള്‍ എവിടെയുണ്ടെന്ന് ഈ സോഫ്ട് വെയറിലൂടെ അറിയാന്‍ സാധിയ്ക്കും. മാത്രമല്ല നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍, മൊബൈലിലില്‍ നിങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ വീഡിയോകള്‍, പാസ് വേര്‍ഡുകള്‍ എന്നിവ എളുപ്പത്തിനല്‍ മറ്റുള്ള വര്‍ക്ക് കരസ്ഥമാക്കാം. നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മെസ്സേജും, ചിത്രങ്ങളും വീഡിയോയുമൊക്കെ അതിക്രമിച്ചുകടക്കുന്ന ആളിന് അയക്കാന്‍ സാധിയ്ക്കും.എന്തിനേറെ നിങ്ങളുടെ ഫോണ്‍ സംഭാഷണം വരെ ചോര്‍ത്താം!

അനാവശ്യമായി ആപളിക്കേഷനുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കിയാല്‍ തന്നെ ഒരു പരിധി വരെ നിങ്ങളുടെ ഫോണ്‍ സുരക്ഷിതമാക്കി വയ്ക്കാം. ഇത്തരം ആപ്ളിക്കേഷനുകളിലൂടെയാണ് സ്‌പൈ സോഫ്ട് വെയറുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത് എന്ന് ഓര്‍ക്കുക. കന്പനി രഹസ്യങ്ങള്‍ ചോര്‍ത്താനും ഇവ ഉപയോഗിയ്ക്കുന്നു.

English summary
Android users beware, your phones, be it the Samsung Galaxy series or the Sony Xperias, LG or the HTC One series can all be remotely activated and tapped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X