കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനശ്രമം ചെറുത്ത 11 കാരിയെ തീവെച്ചുകൊന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: പീഡനശ്രമം ചെറുക്കുന്നതിനിടെ പൊളളലേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന പതിനൊന്നുകാരി മരണത്തിന് കീഴടങ്ങി. നാലുദിവസം മുന്‍പാണ് പൊള്ളലേറ്റ നിലയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്ച രാവിലെ കുട്ടി മരിച്ചതായി എസ് എസ് കെ എം ആശുപത്രി സൂപ്രണ്ട് ടി കെ ഘോഷ് അറിയിച്ചു.

rape

ഹൗറാ ജില്ലയിലെ സല്‍കിയ സ്വദേശിനിയാണ് പെണ്‍കുട്ടി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം ചെറുത്ത കുട്ടിയെഇവര്‍ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി. മകള്‍ മാനഭംഗത്തിന് ഇരയായതായി പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

70 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം ഹൗറയിലെ ജനറല്‍ ആശുപത്രിയിലും പിന്നീട് കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സിച്ചിരുന്നു. പ്തികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

English summary
An 11-year-old girl, set on fire four days ago by a man who tried to rape her, succumbed to her injuries at a hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X