സഹോദരങ്ങളെ പീഡിപ്പിക്കുന്നത് തടഞ്ഞ യുവാവിനെ കൊന്നു

ദായിന്‍ഹട്ടിലെ നാസിപൂര്‍ ആദിവാസി മേഖലയിലാണ് ഗണേഷും സഹോദരങ്ങളും താമിച്ചിരുന്നത്. ഇവിടേക്ക് അതിക്രമിച്ചു കയറിയ ആയുധധാരികളായ നാലുപേര്‍ ഗണേഷിന്റെ രണ്ട് സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇത് ചെറുത്ത യുവാവിനെ സഹോദരങ്ങളുടെ മുന്നിലിട്ടു തന്നെ ആക്രമികള്‍ വെടിവച്ചു. വെടിയേറ്റ യുവാവ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഗണേഷ്. പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. ആക്രമണത്തിനു ശേഷം പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നതായി ഇവര്‍ പൊലീസിന് മൊഴി നല്‍കി.
ഇപ്പോള്‍ കാട്ട്വ സബ് ഡിവിഷന്‍ ആശുപത്രിയിലുള്ള യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.












Click it and Unblock the Notifications