Get Updates
Get notified of breaking news, exclusive insights, and must-see stories!

അപമാനശ്രമം സംഗീതസംവിധായകന്‍ അറസ്റ്റില്‍

ചെന്നൈ: സംഗീത സംവിധായകനെതിരെ സ്ത്രീയുടെ പരാതി. തമിഴ് സിനിമാ സംഗീത സംവിധായകനും ടിവി അവതാരകനുമായ ജെയിംസ് വസന്തനെതിരെ 63 കാരിയാണ് രംഗത്തെത്തിയിരിയ്ക്കുന്നത്. അയല്‍വാസിയായ സ്ത്രീയ്ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാട്ടുകയും അസഭ്യം പറയുകയും ചെയ്തു എന്നാരോപിച്ചാണ് സംഗീത സംവിധായകനെതിരെ പരാതി നല്‍കിയിരിയ്ക്കുന്നത്. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിന് വേണ്ടി 'കണ്‍കള്‍ ഇരണ്ടാല്‍' എന്ന സൂപ്പര്‍ഹിറ്റ് ഗാനമൊരുക്കിയത് ജയിംസ് വസന്തനാണ്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

James, Vasanthan

ഇത് രണ്ടാമെത്തെ തവണയാണ് പലവക്കം സ്വദേശിനിയായ രേണുക വേണുപ്രസാദ് സംഗീത സംവിധായകനെതിരെ പരാതി നല്‍കുന്നത്. ജെയിംസിന്റെ അയല്‍വാസിയാണ് പരാതിക്കാരിയായ രേണുക. 2011 ല്‍ ആണ് രേണുക ജെയിംസ് വസന്തനെതിരെ ആദ്യ പരാതിനല്‍കുന്നത്. വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തന്നെ ആക്രമിയ്ക്കാന്‍ ശ്രമിച്ചെന്നുകാട്ടിയാണ് ഇവര്‍ ആദ്യ പരാതി നല്‍കിയത്. പലതവണയും സംഗീത സംവിധായകനില്‍ നിന്ന് മോശം അനുഭവം തനിയ്ക്ക് ഉണ്ടായിട്ടുണ്ടെന്ന് സ്ത്രീ പറയുന്നു.

ജെയിംസും ഭാര്യയും വീട് വയ്ക്കാനാരംഭിച്ചതോടെയാണ് അയല്‍ക്കാരുമായി തര്‍ക്കം ഉണ്ടാകുന്നത്. വീട് നിര്‍മ്മിയ്ക്കുന്നിടത്ത് നിന്ന് ധാരാളം പൊടി രേണുകയുടെ വീട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. ആസ്തമ രോഗിയായ ഇവര്‍ പൊടി വീട്ടിലെത്താതിരിയ്ക്കാന്‍ പ്ളാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ശേഷം വീടിന്റെ നിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഗീത സംവിധായകന്‍ അത് കേട്ടില്ല. പിന്നീട് കളക്ടര്‍ക്ക് പരാതി നല്‍കുകയും അദ്ദേഹം ഇടപെട്ട് പ്രശ്‌നം പരിഹരിയ്ക്കുകയും ചെയ്തു. ഞായറാഴ്ച സംഗീത സംവിധായകന്‍ സ്ത്രീയെ അപവാദം പറഞ്ഞു. തുടര്‍ന്ന സ്ത്രീ നല്‍കിയ പരാതിയില്‍ സംവിധായകനെതിനരെ കേസെടുക്കുകയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. സ്ത്രീയെ അപമാനിയ്ക്കാന്‍ ശ്രമിച്ചതിനാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+