Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്തമഴയില്‍ ഉരുള്‍പ്പൊട്ടലുംമണ്ണിടിച്ചിലും;7മരണം

Idukki
തൊടുപുഴ: ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലുമായി അഞ്ച് സ്ത്രീകളുള്‍പ്പടെ ഏഴുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. ഉറുമ്പിടത്ത് ജോസിന്റെ മക്കളായ ജിസിനയും ജോസ്‌നിയും വരിക്കയില്‍ പാപ്പച്ചന്‍, ഭാര്യ തങ്കമ്മ, വവ്വാക്കാട് പീതാംബരന്റെ ഭാര്യ ശാരദ, പെരുമാന്‍ തളത്തില്‍ അന്നമ്മ എന്നിവരാണ് മരിച്ചത്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി റോഡ് ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം- തേനി ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു. മൂന്നാറിന് സമീപം രണ്ടാം മൈലില്‍ മണ്ണിടിഞ്ഞു വീണ് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കല്ലാര്‍കുടി അണക്കെട്ടിനോട് ചേര്‍ന്ന് മണ്ണിടിച്ചിലുണ്ടായി സെക്യൂരിറ്റി പോസ്റ്റ് തകര്‍ന്നു. ജീവനക്കാരന്‍ രക്ഷപ്പെട്ടു.

അതേ സമയം, മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് നദിയില്‍ നീരൊഴുക്ക് കൂടിയ ഇടമലയാര്‍, നെയ്യാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ തുറന്നു വിട്ടു. ഇടമലയാര്‍ ഡാം തുറന്നു വിട്ടതിനെ തുടര്‍ന്ന് മലയാറ്റൂര്‍ മുളങ്കുഴിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കല്ലാര്‍കുടി, ലേവര്‍പെരിയാര്‍, മലങ്കര, പൊന്‍മുടി, ചെങ്കളം അണക്കെട്ടുകളും തുറന്നു വിട്ടു. എറണാകുളത്ത് കാലടി, കാഞ്ഞൂര്‍, കവളങ്ങാട് എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+