കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കൊന്നു

  • By Aswathi
Google Oneindia Malayalam News

Blood
കാസര്‍കോട്: കവര്‍ച്ച നടത്താന്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന ഏഴംഗ സംഘം വീട്ടുകാരെ ബന്ദിയാക്കി ഗൃഹനാഥനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തൃക്കരിപ്പൂര്‍ വെള്ളാപ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 58കാരനായ എബി അബ്ദുല്‍ സലാമാണ് കൊല്ലപ്പെട്ടത്. സലാമിന്റെ മൃതദേഹം സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

തൃക്കരിപ്പൂര്‍ ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് അബ്ദുല്‍ സാലാമിന്റെ വീട്. രാത്രി ഒരുമണിയോടെ വാഹനത്തില്‍ വീട്ടിലെത്തിയ സംഘം വീട്ടുകാരെ ബന്ദിയാക്കുകയായിരുന്നു. അബ്ദുല്‍ സലാമിനെ ഒരു മുറിയിലും സ്ത്രീകളെ ഉള്‍പ്പടെ മറ്റുള്ളവരെ മറ്റൊരുമുറിയിലുമാണ് ബന്ദിയാക്കിയത്. വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന സിസിടിവി ഭീഷണിപ്പെടുത്തി വീട്ടുകാരെ കൊണ്ടു തന്നെ ഊരിവെപ്പിച്ചു. കഴുത്തില്‍ ടേപ്പ് കൊണ്ട് വരിഞ്ഞു മുറുക്കി സലാമിനോട് പണത്തിനാവശ്യപ്പെടുകയായിരുന്നത്രെ.

എന്തൊക്കെ മോഷണം പോയി എന്ന വിവരം വീട്ടുകാരില്‍ നിന്ന് അന്വേഷിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് അവശനായ അബ്ദുല്‍ ഹാജിയുടെ മകനെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഹിന്ദിയിലും മലയാളത്തിലും സംസാരിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. പുറത്തു നിന്ന് എത്തുന്നവരെ നിരീക്ഷിക്കാന്‍ വീടിന് പുറത്തും സിസിടിവിയുണ്ട്. ഇതിന്റെ സഹായത്തോടെ പൊലീസ് കൂടുതല്‍ വിവരം ശേഖരിച്ചു വരികയാണ്. ആക്രമികള്‍ വന്ന വാഹനത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അബ്ദുല്‍ ഹാജിയുടെ മക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English summary
An 58 old man is murdered in Kasaragod while trying to be robbed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X