അട്ടപ്പാടിയിലെ അമ്മമാരെ കാണാന്‍ പണ്ഡിറ്റെത്തി
പാലക്കാട്: സൂപ്പര്‍ സ്റ്റാറുകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മാതൃകയായി അട്ടപ്പാടിയിലെത്തിയ അഭിനവ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന് ജനങ്ങളുടെ പ്രശംസ. അട്ടപ്പാടിയിലെ പട്ടിണിപ്പാവങ്ങളുടെ ഊരുകളിലെത്തിയ പണ്ഡിറ്റ് അവിടത്തെ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണവും വസ്ത്രവും മരുന്നും വിതരണം ചെയ്തു. ഗര്‍ഭിണികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെ നഷ്ടമായ അമ്മമാരെയും സന്തോഷ് അരികത്തിരുന്ന് ആശ്വസിപ്പിച്ചു.
സഹായത്തിന്റെ വലിപ്പമല്ല, നാട് ഭരിക്കുന്ന മന്ത്രിമാര്‍ പോലും അവഗണനയോടെ മുഖം തിരിക്കുമ്പോള്‍ അട്ടപ്പാടിയിലെ അമ്മമാര്‍ക്കൊപ്പം അല്പനേരം ചെലവഴിക്കാന്‍ മനസ്സുകാണിച്ചു എന്നതാണ് സന്തോഷ് പണ്ഡിറ്റിനെ പ്രിയങ്കരനാക്കുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും മറ്റും സന്തോഷ് പണ്ഡിറ്റിനെ പ്രശംസിക്കുകയും നേതാക്കളെ വിമര്‍ശിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ കാണാം.

അട്ടപ്പാടിയിടെ ഊരുകള്‍ സന്ദര്‍ശിച്ച ശേഷം പണ്ഡിറ്റ് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തി. ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും കേട്ടിട്ടുള്ള അട്ടപ്പാടിയെ നേരിട്ട് കാണാനാണ് വന്നതെന്ന് സന്തോഷ് പറഞ്ഞു. അഗളിയിലെ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവരെത്തിയാണ് സന്തോഷ് പണ്ഡിറ്റിനെ സ്വീകരിച്ചത്. നേരത്തെ മലയാളി ഹൗസ് പരിപാടിയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും സന്തോഷ് പണ്ഡിറ്റിന് അനുകൂലമായി നിരവധി പേര് രംഗത്തെത്തിയിരുന്നു.
സര്‍ക്കാര്‍ കൊടുക്കുന്ന ഭക്ഷണം കഴിക്കാത്തതാണ് അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നായിരുന്നു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പറഞ്ഞത്. ഈ പ്രതികരണം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ മദ്യപാനമാണ് കുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണം എന്നായിരുന്നു മന്ത്രി കെ സി ജോസഫിന്റെ അഭിപ്രായം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications