യു ട്യൂബ് ലൈവ് സ്ട്രീമിങ് ഇനി എളുപ്പത്തില്‍
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ദാതാക്കളായ യു ട്യൂബ് ലൈവ് സ്ട്രീമിങ് കുറച്ചുകൂടി എളുപ്പത്തിലാക്കി. 100 ല്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഏത് ചാനലിനും ലൈവ് സ്ട്രീമിങ് ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് സാധ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുട്യൂബ് അധികൃതര്‍ പറയുന്നു. യൂസര്‍മാര്‍ക്ക് അക്കൗണ്ട് ഫീച്ചേഴ്‌സ് പേജ് പരിശോധിക്കാനും വഴിയൊരുക്കുന്നുണ്ട്.

2013 മെയ് മാസത്തിലാണ് ലൈവ് സ്ട്രീമിങിന്റെ കാര്യത്തില്‍ യുട്യൂബ് ഇളവുകള്‍ വരുത്താന്‍ തുടങ്ങിയത്. 1000 ല്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലുകള്‍ക്ക് ലൈവ് സ്ട്രീമിങ് അനുവദിച്ചുകൊണ്ടായിരുന്നു ഇത്. മുമ്പ് തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമേ ഈ സംവിധാനം ലഭ്യമായിരുന്നുള്ളു.
ലൈവ് സ്ട്രീമിങിന്റ കാര്യത്തില്‍ ഇളവ് പ്രഖ്യാപിച്ച യു ട്യൂബ് മറ്റ് ചില വ്യത്യസ്തമാര്‍ന്ന സേവനങ്ങളും ഉപഭോക്താക്കള്‍ക്കായി കഴ്ചവക്കുന്നുണ്ട്. കസ്റ്റം തമ്പ്‌നെയില്‍, എക്‌സ്റ്റേണല്‍ അനോട്ടേഷന്‍സ്, സീരീസ് പ്ലേ ലിസ്റ്റ് തുടങ്ങിയ സേവനങ്ങളും ഇനി യുട്യൂബില്‍ ലഭ്യമാകും.യൂ ട്യൂബ് ലൈവ് സ്ട്രീമിങ് സേവനത്തിന്റെ നിയന്ത്രണങ്ങള്‍ കുറക്കുന്നത് ചെറിയ മാധ്യമങ്ങള്‍ക്ക് അനുകാലമാണ്. എക്ല്ക്ലൂസീവ് ദൃശ്യങ്ങള്‍ ചെറിയ മുതര്‍മുടക്കുള്ളവര്‍ക്ക് പോലും ലൈവ് സ്ട്രീമിങ് നടത്താനാകും.












Click it and Unblock the Notifications