കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്ടഭക്ഷണം നല്‍കിയില്ല; ഉദ്യോഗസ്ഥക്ക് സ്ഥലംമാറ്റം

  • By Soorya Chandran
Google Oneindia Malayalam News

Sonali Kapoor
ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് കബാബിനും ബിരിയാണിക്കും പകരം സാന്‍ഡ് വിച്ച് നല്‍കിയതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് കിട്ടിയത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍. മണല്‍ മാഫിയക്കെതിരെ നടപടിയെടുത്തതിന് ഉത്തര്‍പ്രദേശിലെ ദുര്‍ഗ ശക്തി നാഗ്പാലിന് സസ്‌പെന്‍ഷന്‍ കിട്ടിയതിനേക്കാള്‍ കടുപ്പമാണ് ജമ്മു കശ്മീരില്‍ നിന്നുള്ള ഈ വാര്‍ത്ത.

ജമ്മു കശ്മീരിലെ ഏറ്റവും മുതിര്‍ന്ന വനിത ഐഎഎസ് ഉദ്യോഗസ്ഥയാണ് സൊണാലി കപൂര്‍. ദില്ലിയില്‍ ജമ്മു കശ്മീരിന്റെ പ്രിന്‍സിപ്പിള്‍ റെസിഡന്റ് കമ്മീഷണറായി ജോലി ചെയ്തിരുന്ന സോണാലി കപൂറിനെ സംസ്ഥാന സ്‌പെഷ്യല്‍ ട്രൈബ്യൂണലിലേക്കാണ് ഇപ്പോള്‍ സ്ഥലം മാറ്റിയത്. 2013 ഏപ്രിലില്‍ ആയിരുന്നു ഇവരെ ദില്ലിയില്‍ റെസിഡന്റ് കമ്മീഷണറായി നിയമിച്ചത്.

എന്തായിരുന്നു സൊണാലി കപൂര്‍ ചെയ്ത കുറ്റം? സര്‍ക്കാരിന്റെ പ്രതിനിധികളായി ദില്ലിയിലെത്തിയവര്‍ക്ക് വേണ്ട ഭക്ഷണം കൊടുത്തില്ല എന്നതാണ് പ്രധാന പരാതി. കബാബും ബിരിയാണിയും ആവശ്യപ്പെട്ടവര്‍ക്ക് സൊണാലി നല്‍കിയത് സാന്‍ഡ് വിച്ചും ഡയറ്റ് കോക്കും ആയിരുന്നു. ഭരണത്തില്‍ നല്ല പിടിപാടുള്ള പ്രതിനിധികള്‍ മുഖ്യമന്ത്രിയേയും മറ്റ് ഉന്നതരേയും വിവരം ധരിപ്പിച്ചു. ഒടുവില്‍ ദില്ലിയിലെ നിര്‍ണായക സ്ഥാനത്തിരുന്ന സൊണാലി കപൂറിനെ അത്രത്തോളം പ്രാധാന്യമില്ലാത്ത ട്രൈബ്യൂണലിലേക്ക് മാറ്റി.

സര്‍ക്കാരിന്റെ നടപടില്‍ തനിക്ക് അതിയായ ദു:ഖമുണ്ടെന്ന് സൊണാലി കപൂര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഏത് ജോലിയും താന്‍ ചെയ്യാന്‍ തയ്യാറാണ്. പക്ഷേ എന്നെ ഈ രീതിയില്‍ സ്ഥലം മാറ്റിയത് ശരിയായില്ലെന്നും അവര്‍ പറഞ്ഞു.

പ്ലാനിങ് കമ്മീഷന്റെ യോഗത്തിനെത്തിയ തങ്ങള്‍ക്ക് വളരെ മോശം സൗകര്യങ്ങളാണ് റെസിഡന്റ് കമ്മീഷണര്‍ ഒരുക്കിയതെന്ന് ഒരു വിഭാഗം പ്രതിനിധികള്‍ ആരോപിച്ചിരുന്നു. വളരെ മോശം ഭക്ഷണമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സൊണാലിയുടെ സ്ഥലം മാറ്റത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. പതിവ് സ്ഥലം മാറ്റങ്ങളുടെ ഭാഗമായിട്ടാണ് ഇതെന്നും അധികൃതര്‍ വിശദീകരിച്ചു.

English summary
Meet Sonali Kumar, a 1979 batch Indian Administrative Service (IAS) officer, who was transferred out of a key position by the Jammu and Kashmir government because of sandwiches and Diet Coke.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X