കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജകീയ സ്വത്ത്:കൃത്രിമം തെളിയിച്ചത് അക്ഷരത്തെറ്റ്

  • By Soorya Chandran
Google Oneindia Malayalam News

Faridkot KIng Harinder
ഫരീദാബാദ്: ഫരീദ്‌കോട്ട് മഹാരാജാവായിരുന്ന ഹരീന്ദര്‍ സിങ് ബ്രാറിന്റെ വില്‍പത്രത്തിലെ കൃത്രിമം കോടതി കണ്ടെത്തിയത് ഒരു അക്ഷരത്തെറ്റിലൂടെ ആയിരുന്നു. രാജാവിന്റെ പരമ്പരാഗത സ്വത്തുക്കള്‍ മുഴുവന്‍ കയ്യടിക്കിവെച്ചിരുന്ന ട്രസ്റ്റിനെതിരെ മകള്‍ അമൃത് കൗര്‍ നടത്തിയ നിയമ യുദ്ധത്തിനൊടുവിലാണ് സത്യം കണ്ടെത്തിയത്. ഇതോടെ ഇരുപതിനായിരം കോടി രൂപ വരുന്ന രാജകീയ സ്വത്ത് വകകള്‍ അമൃത് കൗറിനും സഹോദരിക്കും നല്‍കാന്‍ കോടതി വിധിച്ചിരുന്നു.

21 വര്‍ഷം നീണ്ടു നിന്നതായിരുന്നു നിയമ യുദ്ധം. രാജാവിന്റെ മരണ ശേഷം സ്വത്തുവകകള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് അവകാശപ്പെട്ടതാണെന്നായിരുന്നു വില്‍ പത്രത്തില്‍ ഉണ്ടായിരുന്നത്. രാജാവിന്റെ രണ്ട് പെണ്‍മക്കളേയും ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവര്‍ക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല.

രാജാവ് നല്ല വിദ്യാഭ്യാസമുള്ള ആളായിരുന്നു. മകന്റെ മരണ ശേഷം വിഷാദ രോഗത്തിന് അടിമയായിരുന്നുവെങ്കിലും അദ്ദേഹം സ്വന്തം വില്‍പത്രത്തില്‍ അക്ഷരത്തെറ്റ് വരുത്താന്‍ ഒരു സാധ്യതയുമില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രജനീഷ് കുമാര്‍ ശര്‍മ വിലയിരുത്തി.

ഹോളോഗ്രാഫ് (holograph) എന്ന വാക്ക് അക്ഷരത്തെറ്റോടെ ഹരോഗ്രാഫ്(harrograph) എന്നാണ് വില്‍പത്രത്തില്‍ എഴുതിയിട്ടുള്ളത്. വില്‍പത്രത്തിന്റെ ആദ്യ പേജില്‍ തന്നെയാണ് ഈ അക്ഷരത്തെറ്റ് വന്നിട്ടുളളത്. ഇത്തരമൊരു അക്ഷരത്തെറ്റ് രാജാവ് കാണാതെ പോകാന്‍ യാതൊരു സാധ്യതയുമില്ലെന്ന് കോടതി വിലയിരുത്തി. അതുകൊണ്ട് തന്നെ വില്‍പത്രം രാജാവിന്റെ സമ്മതത്തോടെയോ മനസ്സാന്നിധ്യത്തോടെയോ തയ്യാറാക്കിയതാണെന്ന് വിശ്വസിക്കാനാകില്ലെന്നും ജഡ്ജി പറഞ്ഞു.

അക്ഷരത്തെറ്റ് മാത്രമല്ല. വേറെയും കാരണങ്ങള്‍ കോടതി കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത മഷികളാണ് വില്‍പത്രത്തിന്റെ പലഭാഗത്ത് ഉപയോഗിച്ചിട്ടുള്ളത്. ഒപ്പിടാന്‍ മഹാരാജാവ് ഇളം നീല നിറമുള്ള മഷി ഉപയോഗിച്ചപ്പോള്‍ സാക്ഷികള്‍ കടും നീല നിറത്തിലുള്ള മഷിയാണ് ഉപയോഗിച്ചിട്ടുള്ളത്. അക്കാലത്ത് ഇത്തരത്തിലൊന്നിന് സാധ്യതയില്ലെന്നാണ് കോടതി പറയുന്നത്.

വില്‍പത്രം പൊതു ജന സമക്ഷം അവതരിപ്പിച്ചതിലെ കാലതാമസവും അട്ടിമറിനടന്നതിന് തെളിവായി കോടതി ചൂണ്ടിക്കാട്ടി. കൂടാതെ രാജാവിന്റെ അമ്മയേയോ, ഭാര്യയേയോ വില്‍പത്രത്തില്‍ പരാമര്‍ശിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. രാജാവിന്‍റെ പരിചാരകരും അഭിഭാഷകരും നേതൃത്വം നല്‍കുന്ന ട്രസ്റ്റിനായിരുന്നു രാജകീയ സ്വത്തിന്‍റെ പിന്തുടര്‍ച്ചാവകാശം നല്‍കിയിരുന്നത്.

മഹാരാജാവ് മകള്‍ അമൃത് കൊറുമായി വലിയ ദേഷ്യത്തിലായിരുന്നുവെന്നും അതുകൊണ്ടായിരിക്കാം സ്വത്ത് ട്രസ്റ്റിന് നല്‍കിയതെന്നും എതിര്‍ഭാഗം വാദിച്ചു. എന്നാല്‍ താനും അച്ഛനും തമ്മില്‍ നടത്തിയ സ്‌നേഹപൂര്‍ണമായ കത്തിടപാടുകള്‍ ഹാജരാക്കി അമൃത് കൗര്‍ ഈ വാദം ഖണ്ഡിച്ചു.

English summary
A spelling error triggered doubts in the mind of a judge who ruled that a $4bn (£2.6bn) will of a former Indian maharaja had been forged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X