കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഫൈറയ്ക്ക് പാസ്പോര്‍ട്ട് നിഷേധിയ്ക്കില്ല

  • By Meera Balan
Google Oneindia Malayalam News

ശ്രീനഗര്‍: അമ്മാവന്‍റെ തീവ്രവാദ ബന്ധത്തെത്തുടര്‍ന്ന് പാസ്‌പോര്‍ട്ട് നിഷേധിയ്ക്കുന്നു എന്ന ആരോപണവുമായി എത്തിയ സുഫൈറ (15) യ്ക്ക് പാസ്‌പോര്‍ട്ട് അനുവദിയ്ക്കാന്‍ തടസ്സങ്ങളൊന്നും തന്നെയില്ലെന്ന് സര്‍ക്കാര്‍. തീവ്രവാദ ബന്ധം ആരോപിച്ചല്ല പെണ്‍കുട്ടിയ്ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിി ഒമര്‍ അബ്ദുള്ള പറഞ്ഞു. ക്രൈം ഇന്‍വെസ്റ്റിവേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സുഫൈറയ്ക്ക് പാസ്പോര്‍ട്ട് നിഷേധിയ്ക്കില്ലെന്നും ഒമര്‍ അബ്ദുള്ള.

kashmir

യുഎസില്‍ ഒരു വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് കാശ്മീരിലെ ബുദ്ഗാം ജില്ലയിലുള്ള സുഫൈറ ജാന്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മാവന്റെ തീവ്രവാദ ബന്ധം ആരോപിച്ച് പെണ്‍കുട്ടിയ്ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതായാണ് ആരോപണം.

പാസ്‌പോര്‍ട്ട് അനുവദിയ്ക്കാമെന്ന് തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒരിയ്ക്കല്‍ തീവ്രവാദ ബന്ധം ഉണ്ടായിരുന്നെങ്കിലും തന്റെ അമ്മാവന്‍ ഇപ്പോള്‍ സമാധാനപരമായ ജീവിതമാണ് നയിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. സിഎന്‍എന്‍-ഐബിഎന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എത്രയും വേഗം പാസ്‌പോര്‍ട്ട് നല്‍കാമെന്ന് ഒമര്‍ അബ്ദുള്ളയും പ്രശ്‌നത്തില്‍ പെട്ടന്ന് തന്നെ നടപടിയെടുക്കാമെന്ന് വിദേശകാര്യമന്ത്രാലയവും അറിയിച്ചു.യുഎസ് ലേക്ക് പോകുന്നതിന്‍റെ സന്തോഷത്തിലാണ് പെണ്‍കുട്ടി.

English summary
Jammu and Kashmir Chief Minister Omar Abdullah has asked the CID to look into the matter. Omar has also promised that Sufaira Jan will not be denied a passport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X