ജെ എന്‍ യുവില്‍ വീണ്ടും പീഡനം; ഒരാള്‍ പിടിയില്‍
ദില്ലി: തലസ്ഥാനനഗരിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാംപസില്‍ അക്രമങ്ങള്‍ തുടരുന്നു. കോളേജ് ക്യാംപസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 20 കാരിയായ വിദ്യാര്‍ത്ഥിനിയാണ് മുന്‍ സഹപാഠിയുടെ ആക്രമണത്തിന് ഇരയായത്. ജെ എന്‍ യുവിലെ മുന്‍ വിദ്യാര്‍ത്ഥിയായ അഭിനേന്ദ്ര ജെയിനാണ് അറസ്റ്റിലായത്.
ഹോസ്റ്റര്‍ മുറിയില്‍ നിന്നും പുറത്തേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ജെ എന്‍ യു ക്യാംപസിലെ ശിപ്ര ഹോസ്റ്റലിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. പീഡനത്തിന് പുറമെ അഭിനേന്ദ്ര ജെയിന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ബീഹാറിലെ പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് പിടിയിലായ അഭിനേന്ദ്ര. ഞായറാഴ്ചയായിരുന്നു സംഭവം.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മണിയോടെ ഹോസ്റ്റലിലെത്തിയ അഭിനേന്ദ്ര പെണ്‍കുട്ടിയോട് പുറത്തുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്തെത്തിയ പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെ അഭിനേന്ദ്ര ദേഷ്യപ്പെട്ട് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജെ എന്‍ യുവില്‍ സഹപാഠിയായ പെണ്‍കുട്ടിയെ മഴു കൊണ്ട് വെട്ടിയശേഷം ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. 23 കാരനായ ആകാശാണ് പ്രണയനൈരാശ്യം മൂലം പെണ്‍കുട്ടിയെ ആക്രമിച്ചത്. വെട്ടേറ്റ റോഷ്‌നി എന്ന വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് റോഷ്‌നിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
മഴു ഉപയോഗിച്ച് റോഷ്‌നിയുടെ കഴുത്തിന് വെട്ടിയ ശേഷം ആകാശ് വിഷം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് ആകാശ് പലതവണ റോഷ്‌നിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നത്രെ. സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് റോഷ്‌നി.












Click it and Unblock the Notifications