കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16കാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മ തിരിച്ചെത്തി

  • By Meera Balan
Google Oneindia Malayalam News

സൂറത്ത്: 16 കാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മ തിരിച്ചെത്തി. വാല്‍സാദ് ജില്ലയിലെ കാല്‍വാദ ഗ്രാമത്തിലാണ് വീട്ടമ്മ 16 കാരനൊപ്പം ഒളിച്ചോടിയത്. 30 കാരിയായ വീട്ടമ്മയ്ക്ക് രണ്ട് കുട്ടികളുണ്ട്. പത്ത് ദിവസം മുന്‍പാണ് ഇവര്‍ 16 കാരനായ കാമുകനൊപ്പം മക്കളെയും കൊണ്ട് ഒളിച്ചോടിയത്. കെയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നതോടയാണ് ഇവര്‍ തിരിച്ചെത്തിയത്. ജിഐഡിസിയില്‍ ഉദ്യോഗസ്ഥനാണ് യുവതിയുടെ ഭര്‍ത്താവ്. 16 കാരന്‍ യുവതിയുടെ അയല്‍ക്കാരനാണ് .

love

കലോലിലും, അഹമ്മദാബാദിലുമായിരുന്നു യുവതിയും കാമുകനും രണ്ട് കുട്ടികളും ചെലവഴിച്ചത്. യുവതിയുടെ കൈവശം ഉണ്ടായിരുന്ന പതിനായിരം രൂപ തീര്‍ന്നതോടെ യുവതി മക്കളോടൊപ്പം സ്വന്തം മാതാപിതാക്കളുടെ അടുത്തേയ്ക്കും ആണ്‍കുട്ടി രക്ഷകര്‍ത്താക്കളുടെ അടുത്തേയ്ക്കും പോയി.

ആണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അയല്‍ക്കാരിയായ യുവതിയെയും കാണാനില്ലെന്ന വാര്‍ത്ത പരക്കുന്നത്. ഇരു വീട്ടുകാരും ഒരുമിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ഒളിച്ചോടിയവരെ കണ്ടെത്താനായില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ആണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.യുവതി ഇപ്പോഴും മാതാപിതാക്കളോടൊപ്പമാണ് ഉള്ളത്. ഇവരുടെ രണ്ട് കുട്ടികളും ഒപ്പമുണ്ട്. പത്ത് വർഷമായി യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് .

English summary
A 30-year-old woman, mother of two children, eloped with a 16-year-old boy in Kalvada village of Valsad district around 10 days ago and returned as they had no money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X