കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈസന്‍സ് ഇല്ലാതെ മണലെടുക്കണ്ട:ട്രൈബ്യൂണല്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പരിസ്ഥിതി വകുപ്പിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെ നദികളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നുമുള്ള മണലെടുപ്പ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ബഞ്ചിന്റെയാണ് ഉത്തരവ്. ഉത്തര്‍ പ്രദേശിലെ മണല്‍ ഖനനത്തിന്റെ പ്രശ്‌നങ്ങള്‍കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹാര്‍ജി പരിഗണിക്കവെയാണ് ട്രൈബ്യൂണല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഗംഗ, യമുന, ചമ്പല്‍ തുടങ്ങിയ നദികളിലെ മണല്‍ഖനനമായിരുന്നു ആദ്യം നിരോധിച്ചത്. എന്നാല്‍ രാജ്യത്താകമാനം ഈ പ്രശ്‌നം നില നില്‍ക്കുന്നുണ്ടെന്ന് കണ്ട് വിധി ദേശവ്യാപകമാക്കുകയായിരുന്നു.

Sand Mining

കേരളത്തിലെ നദികളെ സംബന്ധിച്ചും ഇത് നല്ല വാര്‍ത്തയാണ്. കേരളത്തിലെ നാല്‍പത്തിനാല് നദികളും ഇന്ന് നാശത്തിന്റെ വക്കിലാണ്. എല്ലായിടത്തും പ്രശ്‌നം മണലെടുപ്പ തന്നെ. വേനലാകുമ്പോഴേക്കും പുഴയിലെ വെള്ളം മുഴുവന്‍ വറ്റുന്ന അവസ്ഥയാണ് പലയിടത്തും. മണലിന്റെ അളവ് കുറയുംതോറും പുഴകളില്‍ വെള്ളം ശേഖരിക്കപ്പെടുന്നതിന്റെ അളവും കുറയും. വേനലാകുമ്പോള്‍ മണലെടുപ്പ് ഇരട്ടിയാകുകയും ചെയ്യും.

പല സ്ഥലങ്ങളിലും പുഴയോരങ്ങള്‍ ഇപ്പോള്‍ കടുത്ത വരള്‍ച്ച ബാധിത പ്രദേശങ്ങളാണ്. പുഴയോരങ്ങളിലെ കൃഷിയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.മണലെടുപ്പ് സൃഷ്ടിക്കുന്ന പാരിസ്ഥിതാഘാതങ്ങള്‍ വലുതാണ്. അതോടൊപ്പം അതുണ്ടാക്കുന്ന അപകടങ്ങളും. മണലെടുത്തുണ്ടാകുന്ന കയങ്ങളില്‍ പെട്ട് നിരവധി ജീവനുകളാണ് എല്ലാവര്‍ഷവും പൊലിയുന്നത്.

എന്തായാലും ട്രൈബ്യൂണലിന്റെ ഉത്തരവ് നിര്‍മാണമേഖലയെ വലിയ തോതില്‍ ബാധിക്കും. ഇപ്പോള്‍ തന്നെ വിപണിയില്‍ മണല്‍ കിട്ടാനില്ല. നിയന്ത്രണങ്ങള്‍ കൂട്ടുന്തോറും കരിഞ്ചന്തയും കൂടുന്നു. പുതിയ നിരോധനം കൂടി വരുന്നതോടെ മണലിന്റെ വില കുതിച്ചുയരുമെന്ന് ഉറപ്പിക്കാം.

ഉത്തര്‍പ്രദേശിലെ നദികളിലെ മണല്‍ ഖനനം സംബന്ധിച്ച് ട്രൈബ്യൂണല്‍ ബാര്‍ അസ്സോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. രാജ്യത്തെ പോലീസ്-ഖനന ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പാന്‍ ബാധ്യസ്ഥരാണ്. 2013 ആഗസ്റ്റ് 14 നകം സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മറുടി നല്‍കണം.

ഉത്തര്‍പ്രദേശിലെ മണല്‍ മാഫിയക്കെതിരെ നടപടിയെുത്ത ഐഎഎസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി വിവാദമായിക്കെയാണ് ട്രൈബ്യൂണല്‍ ഉത്തരവ്. മണല്‍മാഫിയക്കെതിരെ ശബ്ദമുയര്‍ത്തിയ ഒരാളെ മാഫിയ കൊലപ്പെടുത്തിയതായും ബാര്‍ അസ്സോസിയേഷന്‍ ട്രൈബ്യൂണലിന് മുന്നില്‍ വെളിപ്പെടുത്തി. സമാന സംഭവങ്ങള്‍ പലപ്പോഴും കേരളത്തിലും നടന്നിട്ടുണ്ട്.

English summary
The National Green Tribunal today restrained sand mining without any licence or environmental clearance from river beds across the country on a plea alleging that such activities were going on in UP with the "wilful connivance" of its state machinery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X