കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാരിദ്ര്യം വെറും മാനസിക അവസ്ഥ: രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ദാരിദ്ര്യം എന്നത് വെറുമൊരു മാനസികാവസ്ഥ മാത്രമാണ് എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. ഭക്ഷണത്തിന്റെ ഇല്ലായ്മയല്ല ദാരിദ്ര്യം. പണത്തിന്റെയോ മറ്റ് സാധനങ്ങളുടെയോ അഭാവമല്ല അത്. ആതമവിശ്വാസം എന്നൊന്ന് ഉണ്ടെങ്കില്‍ ഈ അവസ്ഥയെ മറികടക്കാവുന്നതേയുള്ളൂ - ഇങ്ങനെ പോകുന്നു അഭിനവ ഗാന്ധിയുടെ വെളിപാടുകള്‍.

സ്വാതന്ത്ര്യം കിട്ടി അറുപത് കൊല്ലക്കാലം രാജ്യം ഭരിച്ച പാര്‍ട്ടിയുടെ യുവരാജാവാണ് പറയുന്നത് ദാരിദ്ര്യമെന്നത് വെറും മാനസികാവസ്ഥയാണ് എന്ന്. ഭക്ഷണത്തിന്റെയും അവശ്യസാധനങ്ങളുടെയും ഇല്ലായ്മയല്ല എന്ന്. എന്ത് വിശദീകരണങ്ങള്‍ നല്‍കിയാലും എന്താണ് രാഹുല്‍ ഗാന്ധിയുടെ നിര്‍വചനത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ കോടാനുകോടി വരുന്ന രാജ്യത്തെ സാധാരണക്കാരന് അത്ര എളുപ്പമായിരിക്കില്ല.

rahul gandhi

അലഹാബാദില്‍ സ്വയം സഹായക സംഘങ്ങളെക്കുറിച്ചുള്ള സെമിനാറിലാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി വിവാദപരാമര്‍ശം നടത്തിയത്. അമേഠിയില്‍ നിന്നുള്ള ഒരു സ്ത്രീ സ്വയം സഹായക സംഘത്തിന്റെ സഹായത്തോടെ പട്ടിണിയും ദാരിദ്ര്യവും മറികടന്ന കഥയും ഉദാഹരണമായി രാഹുല്‍ ഗാന്ധി പറഞ്ഞു.

കമലാ നെഹ്‌റു മെമോറിയല്‍ ആശുപത്രിയുടെ ഉദ്ഘാടനത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യത്തിന് പ്രധാന കാരണം മരുന്നുകള്‍ക്ക് വേണ്ടി വലിയ തുക ചെലവഴിക്കുന്നതാണ് എന്ന് മറ്റൊരിടത്ത് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. സാധാരണക്കാരന്റെ സമ്പാദ്യമെല്ലാം മെഡിക്കല്‍ ചിലവുകള്‍ വഴി തീര്‍ന്നുപോകുകയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി വിവിധ സ്ഥലങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ചിടയിലടങ്ങളില്‍ ഭാരതീയ യുവമോര്‍ച്ച പ്രവര്‍ത്തകരും എന്‍ എസ് യു ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി.

English summary
Rahul Gandhi said poverty is just a state of mind and does not mean scarcity of food, money or material things, adding that one needs to have self-confidence to overcome poverty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X