രഘുറാം ജി രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ഗവര്‍ണറായി രഘുറാം ജി രാജനെ തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു വിരമിക്കുന്ന ഒഴിവിലേക്ക് സ്ഥാനമേല്‍ക്കുന്ന രഘുറാം ജി രാജന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഇരുപത്തിമൂന്നാമത് ഗവര്‍ണറാണ്.
ഐഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റായിരുന്ന രഘുറാം കഴിഞ്ഞ ആഗസ്തിലാണ് സാമ്പത്തിക മന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവായി സ്ഥാനമേറ്റത്. 2008ലെ മാന്ദ്യത്തെ കുറിച്ച് രഘുറാം മുന്നറിയിരപ്പ് നല്‍കിയിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച സുബ്ബറാവുവിന്റെ പിന്‍ഗാമി ആരായിരിക്കുമെന്ന കാര്യത്തില്‍ ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കൊടുവിലാണ് രഘുറാം തിരഞ്ഞെടുക്കപ്പെട്ടത്.

പുതിയ ഗവര്‍ണറെ തിരഞ്ഞെടുക്കുന്ന പട്ടികയിലേക്ക് പലരുടെയും പേര്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. 2013 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായ ഉര്‍ജിത്ത് പട്ടേലായിരുന്നു അതില്‍ മുന്‍ നിരയില്‍. 2009 മുതല്‍ പ്ലാനിങ് കമ്മീഷനില്‍ അംഗമായിരുന്ന സൗമിത്ര ചൗധുരി, 2012 മുതല്‍ സാമ്പത്തിക സെക്രട്ടറിയായിരുന്ന അരവിന്ദ് മായാറം എന്നിവര്‍ക്കൊപ്പം രഘുറാം ജി രാജന്റെ പേരും പട്ടികയിലുണ്ടായിരുന്നു.












Click it and Unblock the Notifications