ഒത്തുകളി: ബിസിസിഐക്ക് ദ്രാവിഡിന്റെ രൂക്ഷവിമര്‍ശനം

ക്രിക്കറ്റിനെ ഇപ്പോഴും സ്‌നേഹിക്കുന്ന നിരവധി ആരാധകരുണ്ട്. അവര്‍ ഉളളതുകൊണ്ടാണ് ഈ കളി ഇങ്ങനെ നിലനിന്നുപോകുന്നത്. അവരെ ചതിക്കരുത്. പൊതുജീവിതത്തിലുള്ള ആളുകള്‍ക്ക് വിശ്വാസ്യത വളരെ പ്രധാനപ്പെട്ടതാണ് - ദ്രാവിഡ് പറഞ്ഞു.
പ്രധാന താരങ്ങള്‍ ഉള്‍പ്പെട്ട ഐ പി എല്‍ ഒത്തുകളിക്കേസിലെ ബി സി സി ഐയുടെ ഒഴുക്കന്‍ മട്ടാണ് പൊതുവേ ശാന്തശീലനായ ദ്രാവിഡിനെ ചൊടിപ്പിച്ചത് എന്നാണ് കരുതുന്നത്. ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പനെയും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയെയും ഒത്തുകളിക്കേസില്‍ കുറ്റവിമുക്തരാക്കിയ ബോര്‍ഡിന്റെ അന്വേഷണത്തിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഐ പി എല്ലിന്റെ ആറാം സീസണില്‍ രാഹുല്‍ ദ്രാവിഡ് നായകനായ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ അംഗങ്ങളായ എസ് ശ്രീശാന്ത്, ചാന്ദില, ചവാന്‍ എന്നീ കളിക്കാരെയാണ് പോലീസ് ഒത്തുകളിയുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഉണ്ടായ വെളിപ്പെടുത്തലില്‍ ഇടനിലക്കാരും വാതുവെപ്പുകാരുമടക്കം നിരവധി പേര്‍ പോലീസിന്റെ പിടിയിലായി. കേസിലെ സാക്ഷിയാണ് രാഹുല്‍ ദ്രാവിഡ്.












Click it and Unblock the Notifications