കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളി: ബിസിസിഐക്ക് ദ്രാവിഡിന്റെ രൂക്ഷവിമര്‍ശനം

Google Oneindia Malayalam News

dravid
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മേലാളന്മാര്‍ക്ക് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ രൂക്ഷ വിമര്‍ശനം. ആരാധകരെ ചതിച്ചുകൊണ്ട് മുന്നോട്ടുപോകാമെന്ന് കരുതണ്ട എന്നാണ് ബി സി സി ഐ നേതൃത്വത്തിന് രാഹുല്‍ ദ്രാവിഡ് നല്‍കുന്ന മുന്നറിയിപ്പ്. ആരാധകരുണ്ടെങ്കിലേ കളിക്കാരും താരങ്ങളുമുള്ളൂ. താരങ്ങളില്ലെങ്കില്‍ പിന്നെ ബി സി സി ഐ പോലുള്ള സംഘടനകള്‍ക്ക് എന്തുകാര്യം എന്നാണ് ദ്രാവിഡ് ചോദിക്കുന്നത്.

ക്രിക്കറ്റിനെ ഇപ്പോഴും സ്‌നേഹിക്കുന്ന നിരവധി ആരാധകരുണ്ട്. അവര്‍ ഉളളതുകൊണ്ടാണ് ഈ കളി ഇങ്ങനെ നിലനിന്നുപോകുന്നത്. അവരെ ചതിക്കരുത്. പൊതുജീവിതത്തിലുള്ള ആളുകള്‍ക്ക് വിശ്വാസ്യത വളരെ പ്രധാനപ്പെട്ടതാണ് - ദ്രാവിഡ് പറഞ്ഞു.

പ്രധാന താരങ്ങള്‍ ഉള്‍പ്പെട്ട ഐ പി എല്‍ ഒത്തുകളിക്കേസിലെ ബി സി സി ഐയുടെ ഒഴുക്കന്‍ മട്ടാണ് പൊതുവേ ശാന്തശീലനായ ദ്രാവിഡിനെ ചൊടിപ്പിച്ചത് എന്നാണ് കരുതുന്നത്. ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പനെയും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയെയും ഒത്തുകളിക്കേസില്‍ കുറ്റവിമുക്തരാക്കിയ ബോര്‍ഡിന്റെ അന്വേഷണത്തിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഐ പി എല്ലിന്റെ ആറാം സീസണില്‍ രാഹുല്‍ ദ്രാവിഡ് നായകനായ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ അംഗങ്ങളായ എസ് ശ്രീശാന്ത്, ചാന്ദില, ചവാന്‍ എന്നീ കളിക്കാരെയാണ് പോലീസ് ഒത്തുകളിയുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഉണ്ടായ വെളിപ്പെടുത്തലില്‍ ഇടനിലക്കാരും വാതുവെപ്പുകാരുമടക്കം നിരവധി പേര്‍ പോലീസിന്റെ പിടിയിലായി. കേസിലെ സാക്ഷിയാണ് രാഹുല്‍ ദ്രാവിഡ്.

English summary
Former India captain Rahul Dravid has hit out at the Board of Control for Cricket in India (BCCI), saying administrators are there for the fans and the cricketers to run the game.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X