Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി രമ്യയുടെ ആകെ സമ്പാദ്യം 50 ലക്ഷം!

ബാംഗ്ലൂര്‍: കന്നഡ സിനിമയിലെ ഗോള്‍ഡന്‍ ഗേള്‍ എന്നും സാന്‍ഡല്‍വുഡ് ക്വീന്‍ എന്നും അറിയപ്പെടുന്ന സ്റ്റാര്‍ നായിക രമ്യയുടെ ഇത്രയും കാലത്തെ സമ്പാദ്യം വെറും 50 ലക്ഷം രൂപ? വിശ്വസിക്കാതെ തരമില്ല, പറയുന്നത് രമ്യ തന്നെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് സൂപ്പര്‍ നായികയുടെ ആസ്തി വെളിവായത്.

കഴിഞ്ഞ ഒരു വര്‍ഷം അഭിനയത്തില്‍ നിന്നും അഞ്ചുക്ഷത്തില്‍പ്പരം രൂപ മാത്രമാണ് കന്നഡയിലെ സൂപ്പര്‍ നായികയായി അറിയപ്പെടുന്ന രമ്യ സമ്പാദിച്ചത്. രമ്യയുടെ കയ്യില്‍ പണമായി സൂക്ഷിച്ചിരിക്കുന്നത് അമ്പതിനായിരം രൂപയാണത്രെ. ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടുലക്ഷത്തോളവും താരത്തിനുണ്ട്. 14 ലക്ഷം രൂപയുടെ ആഭരണം സ്വന്തമായുണ്ട്.

ramya

താരം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവസാനനിമിഷം വരെ ആശങ്കകള്‍ നിറഞ്ഞുനിന്നു. വളര്‍ത്തച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് രമ്യ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കില്ല എന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി, സിനിമാ രംഗങ്ങളിലെ സീനിയേഴ്‌സിന്റെ നിര്‍ബന്ധം കൊണ്ട് മത്സരിക്കാന്‍ രമ്യ വഴങ്ങുകയായിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാണ്ഡ്യയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രമ്യ. ആഗസ്ത് 21 നാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭയിലേക്ക് രമ്യയുടെ കന്നി മത്സരമാണ് ഇത്. മാണ്ഡ്യയില്‍ നിന്നുതന്നെയുള്ള മന്ത്രിയും സിനിമാതാരവുമായ അംബരീഷിനാണ് രമ്യയുടെ പ്രചാരണത്തിന്റെ ചുമതല. കന്നഡയിലെ മറ്റ് താരങ്ങളും രമ്യയ്ക്ക് വേണ്ടി പ്രചാരണത്തിന് എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+