ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിലെ 4പേര്‍ മരിച്ചു

Accident
കോട്ടയം: ബലിതര്‍പ്പണത്തിനായി പുറപ്പെട്ട ഒരു കുടുംബത്തിലെ നാലുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. കൂട്ടിക്കല്‍ പ്ലാപ്പള്ളി ദാമോദരന്‍(69), മകന്‍ ഷിബിന്‍, മക്കളായ അഹല്യ(4), അമല്‍ ദേവ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചങ്ങനാശ്ശേരി ധര്‍മ്മാലയത്തില്‍ ബലിതര്‍പ്പണത്തിനായി പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കാഞ്ഞിരപ്പള്ളി ഒന്നാം മൈലില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സിബിയാണ് കാര്‍ ഓടിച്ചിരുന്നത്. റോഡിലെ കുഴിയില്‍ വീഴാതെ കാര്‍ വെട്ടിക്കുന്നതിനിടെ ലോറിയില്‍ ഇടിക്കുകയായിരുന്നു.

ദാമോദരനും അഹല്യയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിബിനും അമല്‍ ദേവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടം സംഭവിക്കുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+