പ്രണയംനടിച്ച് പീഡനം,കാമുകനടക്കം 4പേര്‍ അറസ്റ്റില്‍

പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശത്താക്കിയ അനില്‍ കുമാര്‍ മൊബെയിലില്‍ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നത്. മൂന്ന് വര്‍ഷമായി ഇത് തുടരുകയായിരുന്നത്രെ. ഇപ്പോള്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കാമുകന്‍ ആദ്യമായി പീഡിപ്പിച്ചത്. പിന്നീടിയാള്‍ കുട്ടിയെ കൂട്ടുകാര്‍ക്ക് കാഴ്ച വയ്ക്കുകയായിരുന്നു.
മണ്ണൂത്തി വെറ്റിനറി കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ വച്ചും പ്രതികളുടെ കാറില്‍ വച്ചുമാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഒല്ലൂര്‍ സിഐയുടെയും മണ്ണൂത്തി എസ്‌ഐയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി കാമുകനായ അനില്‍ കുമാറാണ്. ഒരു പ്രതിയെ കൂടെ പിടികൂടാനുണ്ടെന്ന് പൊലീസ് അറയിച്ചു. പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.












Click it and Unblock the Notifications