മുല്ലപ്പെരിയാര്‍ വെള്ളം134അടി,മുഖ്യന്‍ഇടുക്കിയില്‍

ജലനിരപ്പ് കൂടുന്ന സാഹചര്യത്തില്‍ പരമാവധി വെള്ളം എടുക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ എഴ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. നെയ്യാര്‍, ഇടമലയാര്‍, പെരിങ്ങല്‍കുത്ത്, മണിയാര്‍, മൂഴിയാര്‍ തുടങ്ങിയ ഡാമുകളുടെ ഷട്ടറും തുറന്നുവിട്ടിട്ടുണ്ട്.
അതേസമയം, ഇടുക്കി ജില്ലയിലെ ദുരന്തമേഖല മുഖ്യമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക മന്ത്രിസഭായോഗം ചേരും. അപകടമേഖലയിലെ ജനങ്ങള്‍ക്ക് അടിയന്തരസഹായമെത്തിക്കാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മരണം വിതച്ച ചീയപ്പാറ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മണ്ണ്മാന്തി ഉപയോഗിച്ച് റോഡിലേക്ക് വീണ മണ്ണ് മാറ്റാനുള്ള ശ്രമം ആരംഭിച്ചിരുന്നു. സൈന്യത്തിന്റെ കൂടെ സഹായത്തോടെയാകും രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം നടത്തുക.












Click it and Unblock the Notifications