മലപ്പുറത്ത് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു

പോത്തുകല്ലിലെ സ്‌കൂളില്‍ എട്ടാം ക്ലാസിനു പഠിക്കുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി കവളപ്പാറ ഇരൂള്‍കുന്നിലുള്ള ഒരു പന്നിഫാമില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അവശനിലയില്‍ വഴിയില്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബാഗ് കണ്ട നാട്ടുകാര്‍ സംശയം തോന്നി സ്‌കൂളില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം മനസ്സിലായത്. തുടര്‍ന്ന് വഴിയരികില്‍ നിന്ന് കുട്ടിയെ കണ്ടെത്തി.
നാട്ടുകാര്‍ വിവരം രക്ഷിതാക്കളെ അറിയിക്കുകയും രക്ഷിതാക്കള്‍ പോത്തുകല്ല് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുട്ടിയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അതിനിടയില്‍ സ്ഥതിഗതികളറിയാന്‍ പ്രതി ആശുപത്രിയിലെത്തിയിരുന്നു. നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഇയാള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.












Click it and Unblock the Notifications