പെരുന്പാന്പ് 2 കുട്ടികളെ ചുറ്റിവരിഞ്ഞ് കൊന്നു
ക്യാമ്പെല്‍ട്ടന്‍: വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നും രക്ഷപ്പെട്ട പെരുന്പാന്പ് രണ്ട് കുട്ടികളെ കൊന്നു. തിങ്കളാഴ്ച(ആഗസ്‌റ്റ് 5) നാണ് സംഭവം. കടയില്‍ നിന്നും രക്ഷപ്പെട്ട പെരുന്പാന്പ് കടയ്ക്ക് തൊട്ടുമുകളിലെത്തെ നിലയില്‍ ഉള്ള വീട്ടിലെത്തുകയും ഉറങ്ങി കിടക്കുകയായിരുന്നു ഏഴും അഞ്ചും വയസ്സുള്ള രണ്ട് സഹോദരങ്ങളായ കുട്ടികളെ ചുറ്റിവരിഞ്ഞ് കൊല്ലുകയുമായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആഫ്രിക്കന്‍ പെരുന്പാന്പാണ് കുട്ടികളെ കൊന്നത്.

ന്യൂബണ്‍സ്വിക്കിലെ ക്യാമ്പെല്‍ട്ടണില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങിക്കിടന്ന കുട്ടികള്‍ 6.30 ഓടെയാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ സുഹൃത്ത് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു.നേരം പുലര്‍ന്നിട്ടും കുട്ടികള്‍ ഉണരാത്തതിനെത്തുടര്‍ന്ന് മുറി തുറന്ന് നോക്കുന്പോഴാണ് കുട്ടികളെ പാന്പ് ചുറ്റിവരിഞ്ഞ് കൊന്നത് കണ്ടത്.ഞായറാഴ്ച രാത്രി കടയില്‍ നിന്നും രക്ഷപ്പെട്ടതായിരുന്നു പാന്പ്. മരിച്ച സഹോദരങ്ങളുടെ സുഹൃത്തായ കുട്ടിയെ പാന്പ് ഉപദ്രവിച്ചില്ല. ഈ മൂന്ന് കുട്ടികളും വളരെ അടുത്ത കൂട്ടുകാരണ്. ഇതിനാല്‍ മിക്കപ്പോഴും കൊല്ലപ്പെട്ട സഹോദരങ്ങളായ ആണ്‍കുട്ടികള്‍ സുഹൃത്തിന്‍റെ വീട്ടിലെത്തുന്നതും അവിടെ താമസിയ്ക്കുന്നതും പതിവായിരുന്നു. വീടിന്റെ വെന്റിലേഷന്‍ വഴിയാകം പാമ്പ് അകത്ത് കടന്നതെന്നാണ് പൊലീസിന്റെ നിഗമനം.
പാമ്പിനെ പൊലീസ് പിടികൂടി. എന്നാല്‍ ആരുടെയെങ്കിലും ഇടപെടല്‍ ഇല്ലാതെ ഇത്തരത്തില്‍ ദാരുണമായ ഒരു സംഭവം നടക്കില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ മൃതദേഹം ചൊവ്വാഴ്ച (ആഗസ്റ്റ് 6) ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. പെരുമ്പാമ്പ് ഉള്‍പ്പടെ ഒട്ടേറെ ജീവികള്‍ വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ ഉണ്ട്.












Click it and Unblock the Notifications