Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബുര്‍ഖ അവെഞ്ചര്‍' പാകിസ്താന് പുറത്തേക്ക്

ഇസ്ലാമാബാദ്: പാകിസ്താന്‍റെ സ്വന്തം കാര്‍ട്ടൂര്‍ ഹിറ്റ് ആണ് ബുര്‍ഖ അവെഞ്ചര്‍. അതിമാനുഷിക കഴിവുകളുള്ള ഒരു സ്‌കൂള്‍ അധ്യാപികയുടെ കഥയാണിത്. തന്റെ സ്‌കൂള്‍ പൂട്ടിക്കാന്‍ ശ്രമിക്കുന്ന ദുഷ്ടന്‍മാരെ ബുര്‍ഖയണിഞ്ഞ് ടീച്ചര്‍ തറപറ്റിക്കും.

പാകിസ്താന്‍ ടിവിയില്‍ കഴിഞ്ഞ മാസം പ്രക്ഷേപണം ചെയ്ത കാര്‍ട്ടൂണ്‍ വലിയ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇനി ലോകത്ത് അറുപത് രാഷ്ട്രങ്ങളില്‍ കൂടി കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Burkha Avenger

ആക്ഷനും കോമഡിയും ഒരു പോലെ സന്നിവേശിപ്പിച്ചിരിക്കുന്ന ബുര്‍ഖ അവെഞ്ചര്‍ ഇതിനകം തന്നെ പാകിസ്താനില്‍ ഹിറ്റ് ആയിക്കഴിഞ്ഞു. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് താലിബാന്‍ പ്രവര്‍ത്തകര്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ച പാകിസ്താനില്‍ കാര്‍ട്ടൂണ്‍ ശരിക്കും വൈറലായിട്ടുണ്ട്.

പോപ് താരമായ ഹാറൂണ്‍ റഷീദ് ആണ് ബുര്‍ഖ അവെഞ്ചറുടെ സ്രഷ്ടാവ്. ഇതിനകം തന്നെ നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്ന് ഹാറൂണ്‍ പറയുന്നു. പ്രതീക്ഷിച്ചതിനുമപ്പുറം പാകിസ്താന്‍ തന്റെ കാര്‍ട്ടൂണിനെ സ്വീകരിച്ചുവെന്നും ഹാറൂണ്‍ പറഞ്ഞു.

യൂറോപ്പിലെ ഒരു ടിവി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി ഹാറൂണ്‍ കരാറില്‍ എത്തിയിട്ടുണ്ട്. അവര്‍ ബുര്‍ഖ അവെഞ്ചര്‍ ഇംഗ്ലീഷും ഫ്രഞ്ചും അടക്കം 18 ഭാഷകളിലേക്ക് മൊഴിമാറ്റും. പിന്നെ അറുപത് രാജ്യങ്ങളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിക്കും. നിലവില്‍ ഉറുദുവിലാണ് കാര്‍ട്ടൂണ്‍ തയ്യാറാക്കിയിട്ടുള്ളത്.

പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് താലിബാന്‍ വെടിവെച്ച മലാല യൂസഫ്‌സായി ഈ കാര്‍ട്ടൂണിനോട് വളരെയേറെ ചേര്‍ന്ന് നില്‍ക്കുന്നു. ഹാറൂണും സംഘവും കാര്‍ട്ടൂണിന്റെ ജോലികള്‍ തുടങ്ങുന്ന സമയത്താണ് മലാലക്ക് വെടിയേറ്റത്.

ജിയ എന്നാണ് ബുര്‍ഖ അവെഞ്ചറിലെ നായികയുടെ പേര്. ഹല്‍വാപൂര്‍ എന്ന സാങ്കല്‍പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അറിവില്ലായ്മക്കും ദുര്‍ഭരണത്തിനും എതിരെയാണ് ജിയയുടെ പോരാട്ടം. ആയോധന കലകളില്‍ നിപുണയായ ജിയ ബുര്‍ഖയണിഞ്ഞ് സമൂഹത്തിന് വേണ്ടി പോരാടാനിറങ്ങും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+