വോഡഫോണ്‍ റേഞ്ച്‌പോയി; നഷ്ടപരിഹാരമായി 10000 രൂപ

താനെ ജില്ലയിലെ ബദ്‌ലാപൂരില്‍ താമസിക്കുന്ന പ്രഭാകര്‍ വൈ ജോഷിയാണ് മൊബൈല്‍ ഫോണിന് റേഞ്ചില്ല എന്ന പരാതിയുമായി ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. കണക്ഷന്‍ എടുക്കുമ്പോള്‍, മഹാരാഷ്ട്രയില്‍ മുഴുവനും നെറ്റുവര്‍ക്ക് ഉണ്ടാകും എന്ന് ഇയാള്‍ക്ക് ഡീലര്‍ ഉറപ്പുകൊടുത്തിരുന്നത്രെ. ബദ്‌ലാപൂരിലുള്ള പാര്‍ത്ഥ് ടെലികോം എന്ന ഏജന്‍സിയില്‍ നിന്നും 2007 ലാണ് ഇയാള്‍ മൊബൈല്‍ കണക്ഷന്‍ എടുത്തത്.
എന്നാല്‍ സ്വന്തം സ്ഥലമായ ശ്രീവര്‍ദ്ധനില്‍ പോയപ്പോള്‍ അവിടെ ഫോണിന് റേഞ്ചില്ലായിരുന്നു എന്നാണ് ഇയാളുടെ പരാതി. 2007 - 2008 ല്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം ഇയാള്‍ക്ക് നെറ്റുവര്‍ക്ക് കിട്ടിയിട്ടില്ലത്രെ. ഇതേത്തുടര്‍ന്നാണ് 44,000 രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. എന്നാല്‍ സിഗ്നല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ് എന്നും അത് തങ്ങളുടെ ഉപാധികളില്‍ പറയുന്നുണ്ട് എന്നുമാണ് വോഡഫോണിന്റെ വാദം.
ഈ വാദം പക്ഷേ ഉപഭോക്തൃ ഫോറം ചെവിക്കൊണ്ടില്ല. ഒന്നും രണ്ടും തവണയല്ല ഒരു വര്‍ഷത്തോളം പരാതിക്കാരന് ഫോണ്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്ന് ഫോറം ചൂണ്ടിക്കാട്ടി. ഉപഭോക്താവിന്റെ പരാതി കേള്‍ക്കാനോ വേണ്ട നടപടി എടുക്കാനോ വോഡഫോണോ ഏജന്റോ തയ്യാറാകാത്തതിനെയും ഫോറം വിമര്‍ശിച്ചു.












Click it and Unblock the Notifications