അപകടത്തില്‍ പരിക്കേറ്റ എഎപി പ്രവര്‍ത്തക മരിച്ചു
ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ സന്തോഷ് കോലി(28) മരിച്ചു. 2013 ജൂണ്‍ 30ന് കാറിടിച്ച് പരിക്കേറ്റ ഇവര്‍ ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചാരകരില്‍ ഒരാളായിരുന്നു ഈ യുവതി.
സന്തോഷ് കോലിയുടെ മരണത്തില്‍ അസ്വാഭാവികതയുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ട്.

പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനായ കുല്‍ദീപിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു സന്തോഷ് കോലിയെ കാര്‍ ഇടിച്ചത്. പാര്‍ട്ടി ഓഫീസിലേക്ക് പോകും വഴി ഇന്ദിരാപുരിയില്‍ വച്ചായിരുന്നു അപകടം. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സന്തോഷ് കോലിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് 2013 ആഗസ്റ്റ് 6 ന് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായ മനീഷ് സിസോദിയ ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം സന്തോഷ് കോലി മരിക്കുകയും ചെയ്തു.
പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനോട് വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രവര്‍ത്തകയായിരുന്നു സന്തോഷ് കോലി. സന്തോഷ് കോലിയുടെ രക്തസാക്ഷിത്വം ഒരിക്കലും വെറുതെയായിപ്പോകില്ല എന്നാണ് അരവിന്ദ് കെജ്രിവാള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ എഴുതിയത്.












Click it and Unblock the Notifications