Get Updates
Get notified of breaking news, exclusive insights, and must-see stories!

'എകെ ആന്റണി പാക് പ്രതിരോധമന്ത്രിയെ പോലെ'

ദില്ലി: പാക്കിസ്താന്‍ പ്രതിരോധമന്ത്രിയെ പോലെയാണ് എകെ ആന്റണി സംസാരിക്കുന്നതെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. പൂഞ്ച് മേഖലയില്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എകെ ആന്റണി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് യശ്വന്ത് സിന്‍ഹ സ്പീക്കര്‍ മീരാകുമാറിന് ആന്റണിക്കെതിരെ ബിജെപി ലോക്‌സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.

അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് പാക്കിസ്താന്‍ സൈനികരുടെ വേഷത്തിലെത്തിയ തീവ്രവാദികളാണെന്ന ആന്റണിയുടെ പ്രസ്താവന തികച്ചും തമാശയെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. തങ്ങളുടെ സൈന്യത്തിന് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന പാക് വിശദീകരണത്തെ പിന്തുണയ്ക്കുന്ന രീതിയിലാണ് ആന്റണിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

AK Antony

പ്രതിരോധ മന്ത്രിയുടെ പ്രസ്തവനയ്ക്ക് തൊട്ടുപിന്നാലെ പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം ആണ് ആക്രമണം നടത്തിയതെന്ന് ജമ്മുവിലെ പ്രതിരോധ വക്താവ് എസ്.എന്‍ ആചാര്യ പറഞ്ഞിരുന്നു. ഈ രണ്ട് പ്രസ്താവനകളിലേയും വൈരുദ്ധ്യം ബിജെപി ഏറ്റുപിടിച്ചു. ആക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്താന്റെ വിശദീകരണത്തിന് സാധുത നല്‍കുന്നതാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+