കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗിയെ പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം

Google Oneindia Malayalam News

rape
ജയ്പൂര്‍: ആശുപത്രിയില്‍ വെച്ച് 17 കാരിയായ രോഗിയെ പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം. രോഗി ഒച്ചവെച്ച് ആളെക്കൂട്ടിയതോടെ ഡോക്ടര്‍ മുങ്ങി. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയിലും പോലീസ് സ്‌റ്റേഷനിലും പ്രതിഷേധ പ്രകടനം നടത്തി.

ജയ്പൂരിനടുത്ത ജ്യോതിനഗറില്‍ സ്വന്തം ക്ലിനിക് നടത്തുന്ന ഡോക്ടര്‍ ഓംപ്രകാശ് താക് ആണ് സംഭവത്തിലെ വില്ലന്‍. ഇയാളുടെ ക്ലിനിക്കില്‍ ചുമയക്കുള്ള മരുന്ന് വാങ്ങാനായി എത്തിയതായിരുന്നു 17 കാരിയായ പെണ്‍കുട്ടി. എന്നാല്‍ പരിശോധനയ്ക്കിടെ ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുയായിരുന്നു. ഇയാളുടെ വീടും ക്ലിനിക്കിനോട് ചേര്‍ന്ന് തന്നെയാണ്.

ഒച്ചവെച്ച് പുറത്തുചാടിയ പെണ്‍കുട്ടി അമ്മാവനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് ഈ ഡോക്ടറെ നേരത്തെ അറിയാമായിരുന്നത്രെ. സംഭവമറിഞ്ഞ് കുട്ടിയുടെ കുടുംബാംഗങ്ങളും അമ്മാവനും സ്ഥലത്തെത്തുമ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അശോക് നഗര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡോക്ടര്‍ ഓംപ്രകാശിന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി അശോക് നഗര്‍ എ സി പി സുമിത് ഗുപ്ത പറഞ്ഞു.

English summary
A registered medical practitioner allegedly molested a 17-year-old girl and attempted to rape her when she went to his clinic for medicines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X