കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെല്ലാരിയെ വെല്ലുന്ന ഖനി അഴിമതി ഗുജറാത്തില്‍?

  • By Soorya Chandran
Google Oneindia Malayalam News

അഹമ്മദാബാദ്: ഉത്തര്‍ പ്രദേശിലെ മണല്‍ ഖനന മാഫിയയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അതിന് മുമ്പ് കര്‍ണാടകയിലെ ബെല്ലാരിയിലെ 12228 കോടി ഖനി അഴിമതിയായിരുന്നു വിവാദമായത്. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്ന അഴിമതിയാണ് ഗുജറാത്തിലെ ഖനി മേഖലകളില്‍ നടക്കുകന്നതെന്ന് ഇംഗ്ലീഷ് ദിനപ്പത്രമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോര്‍ബന്ദര്‍ ജില്ലയിലെ ചുണ്ണാമ്പ് കല്ല് ഖനനവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മന്ത്രി ബാബു ബോഖിരിയക്കെതിരെ 54 കോടിരൂപയുടെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അവിടെ നടക്കുന്ന അഴിമതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Gujarat Map

സോഡ ആഷ്, സിമന്റ് വ്യവസായങ്ങളുടെ അടിസ്ഥാനമായ ചുണ്ണാമ്പ് കല്ലുകളുടെ വലിയ നിക്ഷേപമുള്ള സ്ഥലമാണ് ഗുജറാത്ത്. ഏഷ്യയിലെ തന്നെ ഏറ്റവും ഗുണമേന്‍മയുള്ള ചുണ്ണാമ്പുകല്ലുകള്‍ പോര്‍ബന്ദര്‍ മേഖലയില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്നവയാണ്. എന്നാല്‍ നിയമ വിരുദ്ധമായ രീതിയിലാണ് മിക്ക ഖനികളും പ്രവര്‍ത്തിക്കുന്നതെന്നാണ് ഡിഎന്‍എ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് രാഷ്ട്രീയക്കാരുടെ സഹായമുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാണ്ട് 20 ലക്ഷം ടണ്‍ ചുണ്ണാമ്പ് കല്ല് പോര്‍ബന്ദരില്‍ നിന്ന് മാത്രം അനധികൃതമായി പ്രതിവര്‍ഷം കുഴിച്ചെടുക്കുന്നതായാണ് കണക്കുകള്‍. ഒരു ടണ്ണിന് 800 മുതല്‍ 900 രൂപവരെയാണ് വില ലഭിക്കുക. അപ്പോള്‍ ഏതാണ് 180 കോടി രൂപയുടെ മൂല്യമുള്ള ചുണ്ണാമ്പ് കല്ലുകള്‍ ഇവിടെ നിന്ന് മാത്രം കുഴിച്ചെടുക്കുന്നുണ്ട്.

പോര്‍ബന്ദറിലെ തീരദേശ മേഖലയില്‍ കെട്ടിട നിര്‍മാണത്തിനുള്ള ഉയര്‍ന്ന ഗുണ നിലവാരമുള്ള ചുണ്ണാമ്പുകല്ലുകള്‍ക്കായുള്ള ഖനനവും ശക്തമാണ്. ഏതാണ്ട് 80 ലക്ഷം ടണ്‍ കല്ലുകളാണ് പ്രതിവര്‍ഷം ഇവിടെ നിന്ന് അനധികൃതമായി കുഴിച്ചെടുക്കുന്നത് എന്ന് പറയപ്പെടുന്നു. ഒരു ടണ്ണിന് 1300 മുതല്‍ 1400 രൂപ വരെയാണ് വില. അപ്പോള്‍ ശരാശരി 1000 കോടി രൂപയുടെ അനധികൃത ഖനനമാണ് ഇവിടെ നടക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പോര്‍ബന്ദറിലെ കണക്കുകള്‍ മാത്രമാണ് ഇതുവരെ പറഞ്ഞത്. ഗുജറാത്തിലെ ചുണ്ണാമ്പുകല്ല് ഖനി അഴിമതി ഇതിലും എത്രയോ മടങ്ങ് അധികമാണെന്നാണ് ഡിഎന്‍എ പത്രത്തിന്റെ വിലയിരുത്തല്‍.

പോര്‍ബന്ദര്‍, ജംനഗര്‍ ജില്ലകളിലായി ഏതാണ്ട് 200 ഓളം വലുതും ചെറുതുമായ ഖനികള്‍ ഉണ്ടെന്ന് ഗുജറാത്ത് മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കുന്നത്. അതില്‍ തന്നെ ഭൂരിഭാഗവും നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ തെളിയിക്കുന്നുണ്ടെന്നും ഡിഎന്‍എ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജില്ലയില്‍ വലിയ തോതില്‍ അനധികൃത ഖനനം നടക്കുന്നുണ്ടെന്ന് പോര്‍ബന്ദര്‍ ജില്ല കളക്ടര്‍ എംഎ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന പരിശോധനകളില്‍ 20 ഓളം ഖനന ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം പറയുന്നു.

English summary
The DNA Newspaper reports that Narendra Modi's Gujarat is under limestone mining scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X