പുലിവേട്ടക്കാരന്‍, നാട്ടുകാരുടെ ദൈവം?
ഡെറാഡൂണ്‍: മനുഷ്യനെ കൊല്ലുന്ന പുള്ളിപ്പുലികള്‍ ലഘാപത് സിംഗ് റാവത്തി (49)ന് മുന്നില്‍ വെറും ആട്ടിന്‍ കുട്ടികളായി മാറും. ഉത്തരാഖണ്ഡില്‍ നിന്നും മനുഷ്യനെ കൊല്ലുന്ന 42 പുള്ളിപ്പുലികളെയാണ് ഈ മനുഷ്യന് കൊന്നത്. മുന്‍പ് അധ്യാപകനായിരുന്ന ഇയാള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് പുലിവേട്ടക്കാരനായിട്ടാണ്. ഉത്തരഖണ്ഡിലെ ഗഡ്വാളില് പ്രദേശത്ത് നിന്നുമാണ് ഇദ്ദേഹം അധികം പുലികളെയും പിടിച്ചിട്ടുള്ളത്.
നാട്ടുകാര്‍ക്ക് ഏറെ ഭീഷണിയാണ് പുള്ളിപ്പുലികള്‍. കുട്ടികളെയാണ് മിക്കപ്പോഴും ഇവ കൊന്ന് തിന്നുന്നത്. ഇത്തരത്തില്‍ പുലി കൊന്ന തന്റെ പ്രിയ ശിഷ്യന്റെ കൊലയാളിയായ പുള്ളിപ്പുലിയെ കൊല്ലുന്നതിനാണ് റാവത്ത് ആദ്യമായി വേട്ടക്കാരനാകുന്നത്. 2000 ലായിരുന്നു ഈ സംഭംവം. 2001 ല്‍ അദ്ദേഹത്തിന് വനം വകുപ്പ് മനുഷ്യനെ കൊല്ലുന്ന ഇത്തരം പുലികളെ കൊല്ലാനുള്ള അനുമതി നല്കി. ഒന്‍പത് മാസത്തെ അധ്വാനം കൊണ്ട് ഇദ്ദേഹം അപകടകാരികളായ ഒട്ടേറെ പുലികളെ കൊന്നു.

പുലികള്‍ ആരെയെങ്കിലും ഉപദ്രവിച്ചതായോ കൊന്നതായോ അറിഞ്ഞാല്‍ ഉടന്‍ റാവത്ത് അവിടെയത്തുകയും പുലിയെ പിടികൂടുകയും ചെയ്യും. വനം വകുപ്പിന്റെ കണക്കനുസരിച്ച് ഉത്തരാഖണ്ഡില്‍ 12 വര്‍ഷത്തിനിടെ 226 ആളുകളെയാണ് പുലി കൊന്നത്. അല്‍മോറ, രുദ്രപ്രയാഗ്, ചമ്പാവത്, തെഹരി, പൗഡി ഭാഗേശ്വര്‍, ഉത്തര്‍കാശി, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ എത്തി ഇദ്ദേഹം പുലിയെ പിടികൂടിയിട്ടുണ്ട്. പുലികളെ കൊല്ലുന്നതിന് നാട്ടുകാരില്‍ നിന്ന് ഇദ്ദേഹം പണം ഈടാക്കാറില്ല. ഇതിനെ ഒരു സാമൂഹിക സേവനമായിട്ടാണ് കാണുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications